ബി.എസ്​.പി നേതാവി​െൻറ കൊല ആൾദൈവം ബാബ പ്രതിഭാനന്ദ്​ അറസ്​റ്റിൽ

ഗാസിയാബാദ്(യു.പി): കൊലപാതകക്കേസിൽ മറ്റൊരു ആൾദൈവം കൂടി അറസ്റ്റിൽ. ബഹുജൻ സമാജ് പാർട്ടി നേതാവും വ്യവസായിയുമായ ദീപക് ഭരദ്വാജിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് ഗാസിയാബാദിലെ ബാബ പ്രതിഭാനന്ദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 2013 മാച്ചിലാണ് ദീപക് ദക്ഷിണ ദല്‍ഹിയിലെ ഫാം ഹൗസില്‍ വെടിയേറ്റ് മരിച്ചത്. കാറിലെത്തിയ അജ്ഞാതര്‍ ദീപക്കിന് നേരെ നിറയൊഴിക്കുകയായിരുന്നു. 600 കോടിയുടെ സ്വത്തുള്ള ഭരദ്വാജ് 2009 ലെ ലോക്‌സഭ െതരഞ്ഞെടുപ്പില്‍ യു.പിയിൽ മത്സരിച്ചിരുന്നു. നേരേത്ത കൊലപാതകക്കുറ്റം ഏറ്റെടുത്ത ദീപക്കി​െൻറ ഇളയമകൻ നിതേഷ് കുഞ്ച്, പ്രതിഭാനന്ദി​െൻറ സഹായത്തോടെ പിതാവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ചിരുന്നു. പ്രതിഭാനന്ദ് മുഖേന പുരുഷോത്തം റാണ എന്ന മോനു, സുനിൽ മന്ന എന്നീ വാടകക്കൊലയാളികൾക്ക് പണം നൽകിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ദീപക്കി​െൻറ കൊലപാതകത്തെതുടർന്ന് നാലുവർഷമായി ഒളിവിലായിരുന്ന പ്രതിഭാനന്ദിനെ പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു. ശനിയാഴ്ച ഇയാൾ ഗാസിയാബാദ് റെയിൽേവ സ്റ്റേഷനിലേക്ക് പുറപ്പെെട്ടന്ന രഹസ്യവിവരത്തെതുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് പിടിയിലായത്. ഇയാളിൽ നിന്ന് പിസ്റ്റൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു. കൊല നടത്താൻ കൊലയാളികൾക്ക് ഒരു ലക്ഷം രൂപ നൽകിയതായി സിറ്റി പൊലീസ് സൂപ്രണ്ട് ആകാശ് തോമർ പറഞ്ഞു. മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയായ പ്രതിഭാനന്ദ് ചെറുപ്പത്തിൽ നാടുവിട്ടശേഷം ഡൽഹിയിലെ ഒരു ക്ഷേത്രത്തിൽ പൂജാരിയായിരുന്നു. കൊലപാതകത്തിന് ദീപക്കി​െൻറ മകനോട് പ്രതിഭാനന്ദ് അഞ്ച് കോടി ആവശ്യപ്പെടുകയും ഇതിൽ രണ്ട് കോടി ഉപയോഗിച്ച് ഹരിദ്വാറിൽ സ്വന്തം ആശ്രമം തുടങ്ങാൻ പദ്ധതിയിടുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.