ഭവനനിർമാണ ബോർഡിൽ നിന്ന്​ വായ്​പയെടുത്തവർ കടക്കെണിയിൽ

ഭവനനിർമാണ ബോർഡിൽനിന്ന് വായ്പയെടുത്തവർ കടക്കെണിയിൽ അഞ്ചിരട്ടി തുക വരെ അടക്കാനാണ് പലർക്കും നോട്ടീസ് ലഭിച്ചത് കോഴിക്കോട്: ഭവനനിർമാണ ബോർഡിൽനിന്ന് ഗൃഹനിർമാണ വായ്പയെടുത്ത ജില്ലയിലെ നൂറുകണക്കിനാളുകൾ കടക്കെണിയിൽ. അഞ്ചുലക്ഷം രൂപവരെ വായ്പയെടുത്തവർക്ക് അഞ്ചിരട്ടിയിലധികം തുക അടക്കാനാണ് നോട്ടീസ് ലഭിച്ചത്. ഇതോടെ വീടും സ്ഥലവും ഉൾപ്പെടെ വിറ്റാലും കടംവീട്ടാൻ കഴിയാത്ത അവസ്ഥയിലാണ് പലരും. വായ്പയെടുത്തപ്പോൾ മിക്കവർക്കും 18 ശതമാനമായിരുന്നു പലിശ. എന്നാൽ, വിവിധ കാരണങ്ങളാൽ അടവ് മുടങ്ങിയതോടെ മുടക്കപ്പലിശ 18 ശതമാനവും പിഴപ്പലിശ രണ്ടു ശതമാനവും അധികം ചുമത്തി. ഇതോടെയാണ് നിരവധി സാധാരണക്കാരുെട വായ്പത്തുക രണ്ടും മൂന്നും ഇരട്ടിയായത്. മാറിമാറി വന്ന സർക്കാറുകൾക്ക് വായ്പയെടുത്തവർ നൽകിയ നിവേദനത്തി​െൻറ അടിസ്ഥാനത്തിൽ മുടക്കപ്പലിശയുടെ 30 ശതമാനവും പിഴപ്പലിശ രണ്ടു ശതമാനവും ഒഴിവാക്കി നൽകിയെങ്കിലും മൂന്നിരട്ടി തുക വെര തിരിച്ചടവുണ്ടായതിനാൽ പലർക്കും വായ്പ തീർക്കാനായില്ല. റിസർവ് ബാങ്കി​െൻറ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ പലിശനിരക്കാണ് ഭവന ബോർഡ് ചുമത്തിയതെന്നാണ് വായ്പയെടുത്ത് കടക്കെണിയിലായവർ രൂപവത്കരിച്ച കേരള സ്റ്റേറ്റ് ഹൗസിങ് ലോണീസ് സൊൈസറ്റിയുടെ പ്രസിഡൻറ് സുരേഷ് പാലത്തും ജനറൽ സെക്രട്ടറി പി.കെ. ഉസ്മാനും പറയുന്നത്. പലിശനിരക്കിലെ ഭീമമായ വർധനയും മറ്റും ചൂണ്ടിക്കാട്ടി മുൻ നിയമസഭ പെറ്റീഷൻ കമ്മിറ്റി ചെയർമാൻ തോമസ് ഉണ്ണിയാടന് നിവേദനം നൽകിയതി​െൻറ അടിസ്ഥാനത്തിൽ ഹൗസിങ് ബോർഡ് അധികൃതരുമായി നടന്ന ചർച്ചയിൽ ജപ്തിനടപടികൾ താൽക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. വായ്പയുടെ ഇരട്ടി തുക തിരിച്ചടച്ച് ഭൂരേഖ വീണ്ടെടുക്കാൻ പലരും ഒരുക്കമാണെങ്കിലും ബോർഡ് ഇത് അനുവദിക്കുന്നില്ല എന്നാണ് പരാതി. 1995ൽ മൂന്നുലക്ഷം രൂപ വായ്പയെടുത്ത കൂട്ടാലിട സ്വദേശി യു.കെ. ബാലൻ തിരിച്ചടവ് കാലയളവിനുള്ളിൽ 2,95,000 രൂപ അടച്ചിരുന്നു. എന്നാൽ, ഇൗയിടെ ഇദ്ദേഹത്തിന് ലഭിച്ച നോട്ടീസിൽ മൊത്തം 8,25,000 രൂപകൂടി അടക്കണമെന്നാണ് നിർദേശം. 1998ൽ അഞ്ചുലക്ഷം രൂപ വായ്പയെടുത്ത നടുവണ്ണൂരിലെ മമ്മുക്കുട്ടി രണ്ടര ലക്ഷത്തോളം രൂപ തിരിച്ചടച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ജൂൺ 30 വരെ 24 ലക്ഷത്തോളം രൂപ ഇനിയും അടക്കണമെന്നാണ് അറിയിപ്പ് വന്നത്. അർഹമായ എല്ലാ ആനുകൂല്യങ്ങളും കഴിച്ചശേഷമാണ് ഇത്രയും തുക തിരിച്ചടക്കേണ്ടത് എന്നും ഇദ്ദേഹത്തിന് ലഭിച്ച നോട്ടീസിൽ പറയുന്നു. വായ്പ വാങ്ങിയ തുക തിരിച്ചുവാങ്ങി ആധാരം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് വായ്പയെടുത്തവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.