ഇന്ധന വില: തീവെട്ടിക്കൊള്ള അവസാനിപ്പിക്കണം-എൻ.സി.പി ഇന്ധന വില: തീവെട്ടിക്കൊള്ള അവസാനിപ്പിക്കണം -എൻ.സി.പി കോഴിക്കോട്: അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ്ഒായിൽ വില അടിക്കടി കുറഞ്ഞിട്ടും ഇന്ധനവില വർധിപ്പിച്ച് തീവെട്ടിക്കൊള്ള നടത്തുന്നത് അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടണമെന്ന് എൻ.സി.പി ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. ടി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.കെ. ശശീന്ദ്രൻ എം.എൽ.എ, പ്രഫ. ജോബ് കാട്ടൂർ, എം. ആലിക്കോയ, ആലീസ് മാത്യു, പി. ചാത്തുക്കുട്ടി, എം.പി. സൂര്യനാരായണൻ, കെ.ടി.എം. കോയ, ഇ. ബേബിവാസൻ, പി.ആർ. സുനിൽ സിങ്, എം.പി. സജിത്, കെ. ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ, പി. ഗോപിനാഥൻ, പി.എം. കരുണാകരൻ, പി.വി. ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധിച്ചു കോഴിക്കോട്: പെട്രോൾ ഉൽപന്നങ്ങളുടെ വില ക്രമാതീതമായി വർധിപ്പിക്കുന്നതിലും ഇന്ധനവില ഉയർത്തുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കേന്ദ്ര സർക്കാറിെൻറ നടപടിയിലും െറസിഡൻറ്സ് അപ്പക്സ് കൗൺസിൽ ഒാഫ് കോഴിക്കോട് പ്രവർത്തക സമിതി യോഗം പ്രതിഷേധിച്ചു. യോഗത്തിൽ പ്രസിഡൻറ് എ.കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. പി.കെ. ശശിധരൻ സെക്രട്ടറി സ്വാഗതം പറഞ്ഞു. കെ.എം. കാദിരി, പി.വി. അബ്ദുൽ അസീസ്, കെ.വി.കെ. ഉണ്ണി, കെ.പി. ജനാർദനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.