കേരളപ്രദേശ് കര്‍ഷകകോണ്‍ഗ്രസ് നിരാഹാരസമരം 26ന്​

കോഴിക്കോട്: കുടിയേറ്റകര്‍ഷകരെ ൈകേയറ്റക്കാരായി ചിത്രീകരിച്ച് വനംവകുപ്പ് നടത്തുന്ന ജനദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രേട്ടറിയറ്റിനു മുന്നില്‍ കര്‍ഷകകോണ്‍ഗ്രസി​െൻറ നേതൃത്വത്തില്‍ രാപ്പകല്‍ നിരാഹാരസമരം നടത്തുന്നു. 26 മുതലാണ് സമരമെന്ന് കര്‍ഷകകോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കക്കാടംപൊയില്‍, കൂരാച്ചൂണ്ട് പ്രദേശങ്ങളിലെ 1977ന് മുമ്പ് കൈവശമുള്ള ഭൂമിക്ക് ഉപാധിരഹിത പട്ടയം നല്‍കുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, കാട്ടുമൃഗങ്ങള്‍ ഉണ്ടാക്കുന്ന കൃഷിനശീകരണത്തിന് ശാശ്വതനടപടി എടുക്കുക, കാര്‍ഷിക ഉപകരണങ്ങെളയും ഉൽപന്നങ്ങെളയും ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കുക, വരുമാന കമീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ നിരന്തരസമരവുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 2016--17 വരെ കരമടച്ച ത​െൻറ മൂന്ന് ഏക്കര്‍ 90 സ​െൻറ് കൃഷിഭൂമി വനഭൂമിയാണെന്നും അവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ട് വനംവകുപ്പ് നോട്ടീസ് നല്‍കിയതായും തൈപ്പറമ്പില്‍ ഫിലിപ് ആരോപിച്ചു. ഇതിനെതിരെ സംസ്ഥാന മനുഷ്യാവകാശകമീഷന് പരാതി നല്‍കിയിട്ടുണ്ട്. ഇവിടത്തെ കൃഷിഭൂമികളിലെ റബര്‍ മരങ്ങളുടെ ഇടക്ക് റീപ്ലാൻറ് ചെയ്യുന്നതിനാല്‍ മരങ്ങളുടെ കാലപ്പഴക്കം കണക്കാക്കി ൈകേയറ്റഭൂമിയാണോ എന്ന് പരിശോധിക്കുന്നത് അശാസ്ത്രീയമാണെന്നും ഇവര്‍ പറഞ്ഞു. കര്‍ഷകകോണ്‍ഗ്രസ് നേതാക്കളായ മാജേഷ് മാത്യു, ഐപ്പ് വടക്കേത്തടം, ബിജു കണ്ണന്തറ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.