കോഴിക്കോട്: വി.വി. ദക്ഷിണാമൂർത്തി മാസ്റ്ററുടെ സ്മരണക്ക് കെ.എസ്.ടി.എ ജില്ല കമ്മിറ്റി, മികച്ച വിദ്യാലയത്തിന് ഏർപ്പെടുത്തിയ അവാർഡിന് കൊടുവള്ളി ജി.എൽ.പി സ്കൂൾ അർഹമായി. സ്കൂളിെൻറ ഭൗതിക സൗകര്യങ്ങൾ, പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ, സാമൂഹിക പങ്കാളിത്തം തുടങ്ങിയ മേഖലകളിലെ മികവ് പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് സെപ്റ്റംബർ 17ന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.