ഭിന്നശേഷി അടിസ്​ഥാന രേഖകൾ ഇനി ​ൈകയെത്തും ദൂരത്ത്​

കോഴിക്കോട്: ജില്ലയിൽ മുഴുവൻ ഭിന്നശേഷിക്കാരുടെയും വിവിധ രേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾക്ക് തുടക്കം. ഇതി​െൻറ ഭാഗമായി 12,000ത്തിലധികം പേരുടെ ഭിന്നശേഷി സർട്ടിഫിക്കറ്റ് അപേക്ഷകളിലും ആയിരത്തഞ്ഞൂറോളം രക്ഷാകർതൃത്വ സർട്ടിഫിക്കറ്റ് അപേക്ഷകളിലും ഉടൻ തീരുമാനമെടുക്കാൻ നടപടി തുടങ്ങിയതായി ജില്ലാ കലക്ടർ യു.വി. ജോസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ ഇരുപതിനായിരത്തിലേറെ ഭിന്നശേഷിക്കാരുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ ഭൂരിപക്ഷം പേർക്കും ആനുകൂല്യങ്ങളും മറ്റും ലഭിക്കാനുള്ള അടിസ്ഥാന രേഖകൾ ഇല്ല. ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകാനുള്ള മെഡിക്കൽ ബോർഡ് ക്യാമ്പുകളും തുടർന്ന് രക്ഷാകർതൃത്വ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടിയുള്ള അദാലത്തുകളും സംഘടിപ്പിക്കാനാണ് പരിപാടി. സാധാരണ നിലയിൽ അേപക്ഷകളുടെ സൂക്ഷ്മ പരിശോധന, മെഡിക്കൽ നാഷനൽ ട്രസ്റ്റ് ബോർഡുകളുടെ തീരുമാനം ഇതൊക്കെ കഴിഞ്ഞ് ഇത്രയും അപേക്ഷകൾ സർക്കാർ സ്ഥിരം സംവിധാനത്തിലൂടെ തീർപ്പാക്കാൻ വർഷങ്ങൾ പിടിക്കും. സെപ്റ്റംബർ 28 വരെ കോഴിക്കോട്, നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവിടങ്ങളിലായി 22 ക്യാമ്പുകൾ സംഘടിപ്പിച്ച് ആദ്യഘട്ടത്തിൽ 5500 പേരുടെ അപേക്ഷകളിൽ തീർപ്പാക്കുകയാണ് ലക്ഷ്യം. ആദ്യദിവസം കോഴിക്കോട്ടും കൊയിലാണ്ടിയിലുമായി നടന്ന ക്യാമ്പിൽ 361 അപേക്ഷകൾ പരിഗണിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലയിലെ വിവിധ കോളജുകളിൽനിന്ന് തെരഞ്ഞെടുത്ത വിദ്യാർഥികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുക. സർക്കാർ ഫണ്ടുകൾ ഉപയോഗിക്കാതെയാണ് പ്രവർത്തനങ്ങളെന്നും ജില്ലാ കലക്ടർ അറിയിച്ചു. 15ന് ബീച്ച് ആശുപത്രി, കൊയിലാണ്ടി, വടകര, 19ന് ബീച്ച് ആശുപത്രി, കൊയിലാണ്ടി, നാദാപുരം, 20ന് താമരശ്ശേരി, 22ന് ബീച്ച് ആശുപത്രി, കൊയിലാണ്ടി, കുറ്റ്യാടി, 23ന് വടകര, 25ന് താമരശ്ശേരി, കുറ്റ്യാടി, 26ന് വടകര, നാദാപുരം, 28ന് കുറ്റ്യാടി, താമരശ്ശേരി, നാദാപുരം എന്നിങ്ങനെയാണ് ക്യാമ്പുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.