പുത്തൻ റോഡുകളിലെ കൊടിതോരണങ്ങളും പരസ്യവും നീക്കണം

കോഴിക്കോട്: നഗരസൗന്ദര്യവത്കരണത്തി​െൻറ ഭാഗമായി നിർമിച്ച റോഡുകളിലെ രാഷ്്ട്രീയ പാർട്ടികളുടെയടക്കം കൈേയറ്റങ്ങൾക്കെതിരെ അധികൃതർ രംഗത്ത്. റോഡുകളിലും ഫൂട്ട്പാത്തിലും കൈവരികളിലും അതിർത്തിയിലും താൽകാലികമായി സ്ഥാപിച്ച ബങ്കുകൾ, മത്സക്കച്ചവടം, ഉന്തുവണ്ടികൾ, കെട്ടിട നിർമാണ സാമഗ്രികൾ, ബാനറുകൾ, പരസ്യ ബോർഡുകൾ കൊടിയും കൊടിമരവും, വിളക്കുകാലിൽ കെട്ടിയ കൊടി, തോരണങ്ങൾ എന്നിവ സെപ്റ്റംബർ 18നകം നീക്കം ചെയ്യണം. കേരള റോഡ് ഫണ്ട് ബോർഡി​െൻറ കീഴിൽ കോഴിക്കോട് നഗരപാത വികസന പദ്ധതിയിൽ പൂർത്തീകരിച്ച സ്റ്റേഡിയം-പുതിയറ റോഡ്, കാരപ്പറമ്പ്-കല്ലുത്താൻകടവ് റോഡ്, വെള്ളിമാടുകുന്ന്--കോവൂർ റോഡ്, ഗാന്ധി റോഡ്-മിനി ബൈപാസ് കുനിയിൽക്കടവ്-മാവൂർ റോഡ്, പനാത്തുത്താഴം--സി.ഡബ്ല്യു.ആർ.ഡി.എം, പുഷ്പ ജങ്ഷൻ-മാങ്കാവ് എന്നീ റോഡുകളിലെ കൈയേറ്റമാണ് ഒഴിപ്പിക്കുന്നത്. സ്വയം നീക്കിയില്ലെങ്കിൽ പൊലീസ് സഹായത്തോടെ നീക്കം ചെയ്യുന്നതും ഇതിന് ചെലവുവരുന്ന തുക ഇൗടാക്കുന്നതാണെന്നും കേരള റോഡ് ഫണ്ട് ബോർഡ് േപ്രാജക്ട് മാനേജർ അറിയിച്ചു. അവലോകന യോഗം മാറ്റി കോഴിക്കോട്: സെപ്റ്റംബർ 16ന് തീരുമാനിച്ച എം.കെ. രാഘവൻ എം.പി.യുടെ പ്രാദേശിക വികസന നിധിയിൽനിന്ന് നടപ്പാക്കുന്ന പ്രവൃത്തികളുടെ പുരോഗതി അവലോകന യോഗം സെപ്റ്റംബർ 20ലേക്ക് മാറ്റിയതായി ജില്ലാ കലക്ടർ അറിയിച്ചു. യോഗം ഉച്ചക്ക് 3.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.