കിഡ്​നി^അർബുദ രോഗികൾക്ക്​ ധനസഹായ വിതരണം

കിഡ്നി-അർബുദ രോഗികൾക്ക് ധനസഹായ വിതരണം കൊയിലാണ്ടി: കുറുവങ്ങാട് അൻസാറുൽ ഇസ്ലാം റിലീഫ് കമ്മിറ്റിയുടെ 'നന്മ' പരിപാടിയുടെ ഭാഗമായി കിഡ്നി -അർബുദ രോഗികൾക്ക് ധനസഹായം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. െസപ്റ്റംബർ 16ന് മൂന്നിന് കുറുവങ്ങാട് ജുമാമസ്ജിദ് പരിസരത്തു നടക്കുന്ന പരിപാടി മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. 41 പേർക്കാണ് ധനസഹായം നൽകുക. സി.എം. ഹംസ, വി.എം. ഹമീദ്, വി.എം. നൗഷാദ്, സദഫ് അബ്ദുല്ല എന്നിവർ വാർത്ത സമ്മേളനത്തിൽ പെങ്കടുത്തു. 'മാജിക് ലാേൻറൺ' തുടങ്ങി കൊയിലാണ്ടി: ഭിന്നശേഷി രംഗത്ത് പ്രവർത്തിക്കുന്ന ഇംഹാൻസ് കോമ്പസിറ്റ് റീജനൽ സ​െൻററും സർവശിക്ഷ അഭിയാൻ കൊയിലാണ്ടി ബി.ആർ.സിയും ചേർന്ന് ഭിന്നശേഷി വിദ്യാർഥികൾക്ക് മാജിക് ലാേൻറൺ പരിപാടി ആരംഭിച്ചു. ഒക്യുപേഷനൽ തെറപ്പി, ഫിസിയോതെറപ്പി, സ്പീച്ച് തെറപ്പി എന്നിവ എല്ലാ കുട്ടികൾക്കും ഒരുക്കുകയാണ് ലക്ഷ്യം. നഗരസഭ കൗൺസിലർ വി.പി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. ബി.പി.ഒ എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. കെ. ബിനോയ് മാത്യു, കുറുഞ്ചിചെൽവൻ, പി. ലക്ഷ്മി, കെ. അജയകുമാർ എന്നിവർ സംസാരിച്ചു. ഇ.സി. ഹബിത സ്വാഗതവും പി.എം. ലിനി നന്ദിയും പറഞ്ഞു. ജനാധിപത്യവും മതേതരത്വവും വ​െൻറിലേറ്ററിൽ -പി.കെ. പാറക്കടവ് ബാലുശ്ശേരി: പ്രാണവായു നിഷേധിക്കപ്പെട്ട് കുഞ്ഞുങ്ങൾ പിടഞ്ഞുമരിക്കുന്ന രാജ്യമായി മാറിയ ഇന്ത്യ ലോകത്തിനു മുന്നിൽ തലകുനിച്ചു നിൽക്കുകയാണെന്ന് കഥാകൃത്ത് പി.കെ. പാറക്കടവ്. വേട്ടാളി ബസാറിൽ ചേതന സാംസ്കാരിക വേദി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതേതരത്വവും വ​െൻറിലേറ്ററിലായിരിക്കുകയാണ്. ഫാഷിസത്തി​െൻറ കരാള ഹസ്തങ്ങളിൽനിന്ന് രക്ഷപ്പെടണമെങ്കിൽ ജനകീയ പ്രതിരോധം ഉയരുക മാത്രമാണ് മാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനം പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.കെ. അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. മികച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ബാബു പറശ്ശേരിയെ ആദരിച്ചു. ഇസ്മായിൽ കുറുെമ്പായിൽ, ആർ.കെ. മനോജ്, എൻ.ഇ. സലീം, കൈതോട്ട് ചന്ദ്രൻ, പി. മോഹനൻ, പി.എം. വേണുഗോപാലൻ, വി. ശ്രീധരൻ എന്നിവർ സംസാരിച്ചു. ശ്രീജിത്ത് വായ്യൂരി​െൻറ മാജിക് ഷോയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.