സുപ്രഭാതം വാർഷികം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തി​െൻറ മൂന്നാം വാർഷിക ആഘോഷം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് ഫ്രാൻസിസ് റോഡിലെ സുപ്രഭാതം അങ്കണത്തിൽ സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും. കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാരുടെ സ്മരണിക പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യും. സമസ്ത പ്രസിഡൻറ് പ്രഫ. കെ ആലിക്കുട്ടി മുസ്ലിയാർ അനുസ്മരണ പ്രഭാഷണവും എം.ടി. അബ്ദുല്ല മുസ്ലിയാർ മുഖ്യപ്രഭാഷണവും നടത്തും. പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉപഹാര സമർപ്പണം നടത്തും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അവാർഡ് ദാനം നിർവഹിക്കും. സുപ്രഭാതം ഡയറക്ടർ അബ്്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ,് മാനേജിങ് എഡിറ്റർ നവാസ് പൂനൂർ, എക്സിക്യൂട്ടിവ് എഡിറ്റർ എ. സജീവൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.