നാദാപുരം: സ്ഥലമുടമകളുടെ നിസ്സഹകരണം കാരണം പ്രവൃത്തി നിലച്ച പേരോട്- പാറക്കടവ്- ചെറ്റക്കണ്ടി റോഡിെൻറ പണി പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നു. പ്രവൃത്തി പാതിവഴിയിൽ നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും അധികൃതർ മൗനംപാലിക്കുന്നതായി ആക്ഷേപമുണ്ട്. നിർദിഷ്ട കണ്ണൂർ വിമാനത്താവളത്തിലേക്ക് ജില്ലയിൽ നിന്നുള്ള ഏറ്റവും എളുപ്പ വഴിയെന്ന നിലക്ക് പ്രാധാന്യമർഹിക്കുന്ന റോഡാണിത്. റോഡ് വീതികൂട്ടി നവീകരിക്കാൻ കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഏഴരക്കോടി രൂപയാണ് അനുവദിച്ചത്. ഇതേതുടർന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പണി ഏറ്റെടുക്കുകയും പേരോട് മുതൽ ആവടിമുക്ക് വരെയുള്ള ഭാഗം നവീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആവടിമുക്ക് മുതൽ പാറക്കടവ് അങ്ങാടി വരെയുടെ ഭാഗത്തെ ചില സ്ഥലമുടമകൾ സ്ഥലം വിട്ടു നൽകാത്ത സാഹചര്യത്തിലാണ് പണി നിലച്ചത്. ചെക്യാട് ഗ്രാമപഞ്ചായത്ത് അധികൃതർ പലതവണ സ്ഥലമുടമകളുമായി ചർച്ച നടത്തിയിട്ടും വഴങ്ങിയില്ല. ഈ സാഹചര്യത്തിൽ സ്ഥലം അക്വയർ ചെയ്യാനുള്ള നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ നടപടിക്രമങ്ങളും എവിടെയുമെത്തിയില്ല. റവന്യൂ- മരാമത്ത് ഉദ്യോഗസ്ഥർ നേരേത്ത സ്ഥലം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കിയെങ്കിലും ലാൻഡ് അക്വിസിഷൻ വിഭാഗം തുടർനടപടികൾ സ്വീകരിക്കുന്നില്ല. അേതസമയം ചെറ്റക്കണ്ടി ഭാഗത്ത് റോഡ് വീതികൂട്ടലും അഴുക്കുചാൽ നിർമാണവും തുടങ്ങിയിട്ടുണ്ട്. റോഡിനാവശ്യമായ സ്ഥലം അക്വയർ ചെയ്യാനുള്ള നടപടി വേഗത്തിലാക്കണമെന്ന് ജില്ലപഞ്ചായത്ത് പ്രതിപക്ഷനേതാവ് അഹമദ് പുന്നക്കൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.