ബത്തേരിയിലെ ആധുനിക മത്സ്യമാര്‍ക്കറ്റ്: സാമൂഹിക വിരുദ്ധരുടെ കേന്ദ്രം

സുല്‍ത്താന്‍ ബത്തേരി: കോടികള്‍ മുടക്കി ബത്തേരി ചുങ്കത്ത് നിര്‍മിച്ച ആധുനിക മത്സ്യമാര്‍ക്കറ്റ് സാമൂഹിക വിരുദ്ധരുടെ താവളമാവുന്നു. പലയിടത്തായി പ്രവര്‍ത്തിക്കുന്ന മത്സ്യ-മാംസ വില്‍പന കേന്ദ്രങ്ങള്‍ ഒരുമിച്ചാക്കാന്‍ വേണ്ടിയാണ് ചുങ്കം ബസ് സ്റ്റാന്‍ഡിനു സമീപം മാര്‍ക്കറ്റ് സമുച്ചയം പണിതത്. എന്നാൽ, മൂന്നുവര്‍ഷം പിന്നിട്ടിട്ടും മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കാതായതോടെ സാമൂഹിക വിരുദ്ധര്‍ ഇവിടം ൈകയേറി. ലഹരിവസ്തുക്കളാല്‍ മാര്‍ക്കറ്റ് കെട്ടിടം നിറഞ്ഞു. കെട്ടിടത്തി​െൻറ മുന്‍ഭാഗം കാടുകയറി തുടങ്ങുകയും ഇൻറര്‍ലോക്കിട്ട ഭാഗവും ഭാഗികമായി തകരുകയും ചെയ്തു. മാര്‍ക്കറ്റ് കെട്ടിടം ചുങ്കം ബസ് സ്റ്റാൻറിന് സമീപമായതിനാല്‍ ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് ബസ് യാത്രികരാണ്. മാര്‍ക്കറ്റ് പരിസരത്ത് വാഹനം പാര്‍ക്കുചെയ്തവര്‍ തിരിച്ചെടുക്കാന്‍ വരുമ്പോള്‍ മദ്യപരുമായി വഴക്കുണ്ടാവുന്നത് പതിവാണ്. വൈകീട്ട് ഈ ഭാഗത്തേക്ക് അടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മാര്‍ക്കറ്റി​െൻറ തിണ്ണയില്‍ രാത്രിയും പകലും ആളുകളുണ്ടാവും. പകലുപോലും ഇവിടെ ലഹരി ഉപയോഗിക്കുന്നവരുണ്ട്. കഞ്ചാവ് വില്‍പനയും നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. മദ്യപരുടെ ശല്യംമൂലം മാര്‍ക്കറ്റിന് സമീപമുള്ള വഴിയിലൂടെ ഇപ്പോള്‍ ആളുകള്‍ സഞ്ചരിക്കുന്നില്ല. മൂന്നുവര്‍ഷം മുമ്പാണ് കേന്ദ്രസര്‍ക്കാറി​െൻറ തീരദേശ വികസന ഫണ്ടില്‍നിന്നും രണ്ടുകോടി ചെലവഴിച്ച് ചുങ്കം ബസ് സ്റ്റാന്‍ഡിനു സമീപം അത്യാധുനിക സൗകര്യങ്ങളോടെ മാര്‍ക്കറ്റ് സമുച്ചയം നിര്‍മിച്ചത്. 2015 ഫെബ്രുവരി ആറിന് അന്നത്തെ ഫിഷറീസ് മന്ത്രി കെ. ബാബു കെട്ടിടം ഉദ്ഘാടനം ചെയ്‌തെങ്കിലും മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചില്ല. വൈദ്യുതി ലഭിക്കാത്തതായിരുന്നു പ്രധാന തടസ്സം. പുതിയ നഗരസഭ ഭരണസമിതി അധികാരത്തിലെത്തിയതോടെ ഈ പ്രശ്‌നം പരിഹരിച്ചെങ്കിലും മാര്‍ക്കറ്റ് തുറന്നില്ല. ഒമ്പതുമുറികളും 33 സ്റ്റാളുകളുമാണ് ഇവിടെയുള്ളത്. മാലിന്യ സംസ്‌കരണ പ്ലാൻറ്, വാഹന പാര്‍ക്കിങ് സൗകര്യം തുടങ്ങിയവയും സമുച്ചയത്തിലുണ്ട്. എതിര്‍പ്പുകളെ തള്ളിക്കളഞ്ഞു മാര്‍ക്കറ്റ് സമുച്ചയത്തിലേക്ക് മത്സ്യ-മാംസ വില്‍പന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മാറ്റാനായിരുന്നു നഗരസഭ അധികൃതരുടെ ശ്രമം. നടപടിയാരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാനായില്ല. അഞ്ചുമാസം മുമ്പ് പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളുടെയും പഴയ മാര്‍ക്കറ്റിലെ കച്ചവടക്കാരുടെയും യോഗം വിളിച്ചെങ്കിലും തീരുമാനമായില്ല. അസംപ്ഷന്‍ ജങ്ഷന് സമീപം വണ്‍വേ റോഡില്‍ പ്രവര്‍ത്തിക്കുന്ന പഴയ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ കെട്ടിടത്തില്‍നിന്നും ഒഴിവാകില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. എന്നാല്‍, നഗരസഭ ഭരണസമിതി കര്‍ശന നടപടികളുമായി മുന്നോട്ടുപോയി. ഇതി​െൻറ ഭാഗമായി മാര്‍ക്കറ്റിലെ കടമുറികളുടെ ലേലം മാര്‍ച്ച് 13ന് നടത്താന്‍ നിശ്ചയിച്ചെങ്കിലും നടന്നില്ല. പുതിയ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചാൽ പഴയ മാര്‍ക്കറ്റിലെ മാലിന്യപ്രശ്‌നവും വണ്‍വേതയലുള്ള ഗതാഗതതടസ്സവും നീങ്ങും. വെള്ളമില്ലാത്തതിനാലാണ് മാര്‍ക്കറ്റ് പ്രവര്‍ത്തന സജ്ജമാകാത്തതെന്ന് നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.എൽ. സാബു പറഞ്ഞു. നിലവിലുള്ള കിണര്‍ വറ്റിയതിനാല്‍ പുതിയ കുഴല്‍ക്കിണര്‍ നിര്‍മിക്കണം. കുഴല്‍കിണര്‍ കുഴിക്കാൻ നഗരസഭ ഫണ്ടു വകയിരുത്തുകയും ടെണ്ടര്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് പ്രവൃത്തി നടത്തി സമുച്ചയം തുറന്നുകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. --------------------------------------------- അധ്യാപക നിയമനം നീർവാരം: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ജൂനിയർ കോമേഴ്‌സ് താൽക്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ബുധനാഴ്ച ഉച്ചക്ക് രണ്ടിന് സ്കൂൾ ഓഫിസിൽ നടക്കും. ഫോൺ: 9447371977. അച്ചൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ്, എച്ച്.എസ്.എ മലയാളം എന്നി തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് സ്കൂള്‍ ഓഫിസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.