കുറ്റ്യാടി: തൊട്ടിൽപാലം പുഴയിൽ ഒഴുക്കിൽപെട്ട കാഞ്ഞിരോളിയിലെ രണ്ടു വിദ്യാർഥികളുടെ ജീവൻ രക്ഷിച്ച വാഴയിൽ ഫൈസൽ, പുതിയോട്ടിൽ ഹാരിസ് എന്നിവരെ കാഞ്ഞിരോളി ഹരിത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജീവിതശൈലീ രോഗനിർണയ ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. നാണു ഉദ്ഘാടനം ചെയ്തു. വി.വി. സജീർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ഇ.പി. സാജിത, സി.കെ. റാഷിദ്, കുമ്പളംകണ്ടി അഹമ്മദ്, എ.പി. മൊയ്തു, സി. സതീശൻ, പി.വി. നൗഷാദ്, പി.കെ. ഹമീദ്, ബഷീർ, കെ.എ. പൊറോറ, സി.കെ. കുഞ്ഞബ്ദുല്ല, ടി.പി. മുനീർ എന്നിവർ സംസാരിച്ചു. റോഹിങ്ക്യൻ ജനതക്ക് ഐക്യദാർഢ്യവുമായി ബഹുജന റാലി കുറ്റ്യാടി: മ്യാന്മറിൽ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ നടത്തുന്ന അക്രമത്തിലും അഭയാർഥികളായെത്തുന്നവരെ തിരിച്ചയക്കാനുള്ള കേന്ദ്രസർക്കാർ നയത്തിലും പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ തൊട്ടിൽപാലം ടൗണിൽ ബഹുജന റാലി നടത്തി. ജില്ല ഓർഗനൈസിങ് സെക്രട്ടറി ഒ.കെ. റിയാസ്, ഡോ. സമീർ അഹമ്മദ്, റഫീഖ് ദാരിമി, ഹാരിസ് ഫൈസി ഇർഫാനി, മൊയ്തു ഫൈസി, ഹാരിസ് ഇല്ലത്ത്, കെ.പി. അമ്മദ്, സൂപ്പി മണക്കര, കെ.പി. ഷംസീർ, വി.എം. മുനവ്വിർ, നവാസ് എസ്റ്റേറ്റ്, ഒ.കെ. ജംഷി, കെ.പി. സുനീർ, വി.എം. അസീസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.