മോഷണക്കേസിലെ പ്രതി അറസ്​റ്റിൽ

നാദാപുരം: മോഷണക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. പെരുവണ്ണാമൂഴി സ്വദേശി കുറ്റി കുനിയിൽ ജമാൽ എന്ന സ്റ്റീരിയോ ജമാലിനെയാണ് (45) അറസ്റ്റ് ചെയ്തത്. 2012ൽ കുമ്മങ്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ട മാരുതി കാറി​െൻറ ഗ്ലാസ് തകർത്ത് 13000 രൂപ വിലയുള്ള കാർ സ്റ്റീരിയോയും 3000 രൂപ വിലയുള്ള മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.