അണ്ടർ^13 ഫുട്​ബാൾ ടൂർണമെൻറിന്​ തുടക്കം

അണ്ടർ-13 ഫുട്ബാൾ ടൂർണമ​െൻറിന് തുടക്കം കോഴിക്കോട്: വി.പി. സത്യൻ സോക്കർ സ്കൂളി​െൻറ ആഭിമുഖ്യത്തിൽ 13 വയസ്സിനു താഴെയുള്ളവരുടെ അഖില കേരള ഫുട്ബാൾ ടൂർണമ​െൻറിന് ക്രിസ്ത്യൻ കോളജ് മൈതാനത്ത് തുടക്കം. ശനിയാഴ്ച രാവിലെ സെപ്റ്റ് ചീഫ് അഡ്വൈസർ ടി.പി. അബ്ദുറഹിമാൻ ടൂർണമ​െൻറ് ഉദ്ഘാടനം ചെയ്തു. അണ്ടർ 12, 13 വിഭാഗങ്ങളിലായി സംസ്ഥാനത്തെ 24 ടീമുകളാണ് പെങ്കടുക്കുന്നത്. ശനിയാഴ്ച നടന്ന മത്സരത്തിൽ അണ്ടർ-12 വിഭാഗത്തിൽ ക്രസൻറ് ഫുട്ബാൾ അക്കാദമിയും പന്തീരങ്കാവ് ഫുട്ബാൾ അക്കാദമിയും ഫൈനലിൽ എത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് ഫൈനൽ. സമാപന ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി എന്നിവർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.