കോഴിക്കോട്: സി.ബി.എസ്.ഇ നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ ഫീസടക്കാെനത്തിയ വിദ്യാർഥിനിയെ ബാങ്കുകാർ വട്ടംകറക്കിയതായി ആക്ഷേപം. മകൾക്കുവേണ്ടി ഫീസടക്കാനെത്തിയ കുറ്റിച്ചിറ സ്വദേശി അബ്ദുറഹ്മാനെയാണ് കനറ ബാങ്കിെൻറ രണ്ട് ശാഖകളിൽ നിന്ന് തിരിച്ചയച്ചത്. ചാലപ്പുറം പ്രധാന ശാഖയിലും മാവൂർ റോഡ് ശാഖയിലും ഫീസ് സ്വീകരിച്ചില്ലെന്ന് അബ്ദുറഹ്മാൻ പറഞ്ഞു. പാസ്വേഡ് അറിയില്ലെന്നായിരുന്നു ചാലപ്പുറത്ത് നിന്നുള്ള മറുപടി. ടോക്കൺ എടുത്ത് മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ് ഇൗ വിവരം കിട്ടുന്നത്. ഫീസ് സ്വീകരിക്കുന്നത് ഏകോപിപ്പിക്കാനാളില്ലെന്നാണ് മാവൂർ റോഡ് ശാഖയിൽ നിന്ന് പറഞ്ഞത്. ഒടുവിൽ ജയിൽ റോഡ് ശാഖയിലെ ഉദ്യോഗസ്ഥർ ഫീസ് സ്വീകരിക്കാൻ തയാറാവുകയായിരുന്നു. നെറ്റ് പരീക്ഷക്ക് അപേക്ഷ നൽകേണ്ട സി.ബി.എസ്.ഇയുടെ വെബ്ൈസറ്റ് മെല്ലെപ്പോക്കിലായിരുന്നു. തുടർച്ചയായി മൂന്നുദിവസം കാത്തിരുന്നശേഷമാണ് സൈറ്റിേലക്ക് കയറാനായത്. നവംബറിൽ നടക്കുന്ന നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാനദിവസം നാളെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.