അയ്യങ്കാളിയുടെ പ്രതിമ തകർത്തവരെ ഉടൻ പിടികൂടണം - ഐക്യവേദി

അയ്യങ്കാളിയുടെ പ്രതിമ തകർത്തവരെ പിടികൂടണം - -ഐക്യവേദി കൊടുവള്ളി: കോവളം കോളിയൂരിൽ സ്ഥാപിച്ച അയ്യങ്കാളി പ്രതിമ തകർത്ത സംഭവത്തിൽ കുറ്റവാളികളെ പിടികൂടണമെന്ന് കേരള പട്ടികജാതി--വർഗ ഐക്യവേദി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി. ഗോവിന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സന്തോഷ് പുതിയപാലം അധ്യക്ഷത വഹിച്ചു. വേലായുധൻ പള്ളിപ്പുറം മുഖ്യപ്രഭാഷണം നടത്തി. വിജയൻ ചോലക്കര, വേലായുധൻ കായലുംപാറ, രാജഗോപാൽ, ശാരദ, ലീല, വേലായുധൻ തച്ചംപൊയിൽ, ശശി കൊടിയത്തൂർ, ജയരാജ് മൂടാടി, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.കെ. പ്രഭാഷ്കുമാർ സ്വാഗതവും കണ്ടൻ പുതുപ്പാടി നന്ദിയും പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച മണൽ മഴവെള്ളത്തിൽ ഒഴുകിപ്പോകുന്നു കൊടുവള്ളി: കൊടുവള്ളി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച മണൽ മഴവെള്ളത്തിൽ ഒഴുകിപ്പോകുന്നു. സ്റ്റേഷൻ പരിസരത്ത് വിവിധ കേസുകളിലായി പിടികൂടി സൂക്ഷിച്ച ലോഡുകണക്കിന് മണലാണ് നശിക്കുന്നത്. സിവിൽ സ്റ്റേഷന് പിന്നിൽ കുന്നിൻ മുകളിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷ​െൻറ വളപ്പിലാണ് അനധികൃതമായി കടത്തിയ മണൽ കസ്റ്റഡിയിലെടുത്തു സൂക്ഷിക്കുന്നത്. കോടതിയിൽ കേസ് നടക്കുന്നതിനാൽ മണൽ മറ്റൊരിടത്തേക്ക് മാറ്റാനോ ലേലം ചെയ്ത് വിൽക്കാനോ കഴിയില്ല. നേരത്തേ പൊലീസ് സ്റ്റേഷൻ വളപ്പിലെ മണൽ ലേലംചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ ഇവ നീക്കംചെയ്യാൻ നടപടിയില്ലാത്തതിനാൽ ലക്ഷങ്ങൾ വിലവരുന്ന മണൽ നശിക്കുകയാണ്. കസ്റ്റഡി വാഹനങ്ങൾ പോലും സൂക്ഷിക്കാൻ ഇടമില്ലാതെ ദുരിതം പേറുമ്പോൾ മണൽ ലേലം ചെയ്ത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാൻ പൊലീസ് ശ്രമിക്കാത്തതാണ് മണൽ മഴവെള്ളത്തിൽ ഒഴുകിപ്പോകാൻ ഇടയാക്കുന്നത്. photo Kdy-6 manal koottiyittanilayil കൊടുവള്ളി പൊലീസ് സ്റ്റേഷൻ വളപ്പിൽ പിടികൂടി സൂക്ഷിച്ച മണൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.