ചെറുവണ്ണൂരിൽ ലൈബ്രറി തർക്കം; പൊലീസിനും തലവേദന

പേരാമ്പ്ര: ചെറുവണ്ണൂരിൽ പ്രവർത്തിക്കുന്ന മത്തായി ചാക്കോ സ്മാരക ലൈബ്രറിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ പൊലീസിനും നിക്കപ്പൊറുതിയില്ലാതായി. മുൻ എം.എൽ.എ മത്തായി ചാക്കോയുടെ ഓർമക്ക് സി.പി.എമ്മി​െൻറ നേതൃത്വത്തിലാണ് ലൈബ്രറി ആരംഭിച്ചത്. എന്നാൽ, പാർട്ടിയിൽനിന്ന് പുറത്താക്കിയ ആളാണ് നിലവിൽ ലൈബ്രറിയുടെ സെക്രട്ടറി. ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താൻ ശ്രമിച്ചപ്പോൾ സി.പി.എം നേതൃത്വത്തിൽ കോടതിയിൽപോയി തടയുകയായിരുന്നു. കഴിഞ്ഞദിവസം ലൈബ്രറിയിൽനിന്ന് പുസ്തക ശേഖരം സെക്രട്ടറി കടത്തിക്കൊണ്ടു പോയെന്നാരോപിച്ച് സി.പി.എമ്മി​െൻറ നേതൃത്വത്തിൽ മേപ്പയ്യൂർ പൊലീസിൽ പരാതി നൽകി. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ചെറുണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു, ലോക്കൽ സെക്രട്ടറി സി.കെ. ശശി എന്നിവരുടെ നേതൃത്വത്തിൽ മേപ്പയ്യൂർ പൊലീസ് സ്റ്റേഷൻ വെള്ളിയാഴ്ച രാത്രി 12 മണിവരെ ഉപരോധിച്ചു. തുടർന്ന്, പയ്യോളി സി.ഐ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തുകയും പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുചേർത്തു അറസ്റ്റ് ചെയ്യുമെന്നും ഉറപ്പുനൽകിയ ശേഷമാണ് ഉപരോധസമരം അവസാനിപ്പിച്ചത്. എന്നാൽ, വാടക കൊടുക്കാത്തതു കാരണം മുറി ഒഴിയാൻ ഉടമ ആവശ്യപ്പെട്ടതുകൊണ്ടാണ് പുസ്തകങ്ങൾ എടുത്ത് സമീപത്തെ മറ്റൊരു മുറിയിൽ സൂക്ഷിച്ചതെന്നാണ് സെക്രട്ടറിയെ അനുകൂലിക്കുന്നവർ പറയുന്നത്. പൊലീസ് നിർദേശപ്രകാരമാണ് ഇത് മാറ്റിയതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ശനിയാഴ്ച പകൽ ലൈബ്രറി പുസ്തകങ്ങൾ മേപ്പയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 'കീഴരിയൂർ ഓർമകളിലിന്നോളം' പരിപാടി എം.ആർ. രാഘവവാര്യർ ഉദ്ഘാടനം ചെയ്യും മേപ്പയൂർ: തുറയൂർ പഞ്ചായത്തി​െൻറ ഭാഗമായിരുന്ന കീഴരിയൂർ പ്രദേശത്തിന് സ്വന്തമായി പഞ്ചായത്ത് അനുവദിച്ചുകിട്ടിയതി​െൻറ 50ാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നതിന് സംസ്കൃതി കലാസാംസ്കാരിക കൂട്ടായ്മ തീരുമാനിച്ചു.1968 സെപ്റ്റംബർ 27നാണ് കീഴരിയൂർ വില്ലേജ് പ്രദേശം പൂർണമായും ഉൾക്കൊള്ളിച്ച് പുതിയ പഞ്ചായത്ത് രൂപവത്കരിച്ചത്. 50ാം വർഷത്തിലേക്ക് കടക്കുന്ന ആദ്യദിനമായ െസപ്റ്റംബർ 28ന് വൈകീട്ട് ആഘോഷപരിപാടികൾ ഡോ. എം.ആർ. രാഘവവാര്യർ ഉദ്ഘാടനം ചെയ്യും. ഗാനസന്ധ്യയും വിദ്യാർഥികൾക്കുവേണ്ടി വിവിധ മത്സരങ്ങളും നടക്കും. യോഗത്തിൽ പ്രസിഡൻറ് ഇടത്തിൽ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. കുഞ്ഞിരാമൻ, എ.എം. ദാമോദരൻ, എ.കെ. ഗോപാലൻ, ആവണി ബാലകൃഷ്ണൻ, ചുക്കോത്ത് അനിൽകുമാർ, കയിമ്പിൽ റഹീസ്, ടി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. കർഷകരുടെ മക്കൾക്ക് സംവരണം ഏർപ്പെടുത്തണം മേപ്പയ്യൂർ: കർഷകരുടെ മക്കൾക്ക് ബിരുദതലം മുതൽ സംവരണം ഏർപ്പെടുത്തണമെന്നും കൃഷിനാശം സംഭവിച്ചവരെ സഹായിക്കാൻ കാരുണ്യ ലോട്ടറിയുടെ മാതൃകയിലുള്ള ഭാഗ്യക്കുറി ആരംഭിക്കണമെന്നും നാളികേര കർഷക സമിതി ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. രമേശൻ മനത്താനത്ത് അധ്യക്ഷത വഹിച്ചു. കേരഫെഡ് റീജ്യനൽ മാനേജർ വി.വി. ഹംസ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. സുരേഷ് ബാബു, പാരമ്പര്യ കർഷകരായ എം.സി. ജോർജ്, സി.പി. കുമാരൻ നായർ, മാലത്ത് നാരായണൻ നായർ എന്നിവർ സംസാരിച്ചു. കെ.വി. നൗഷാദ് ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.