ബൈത്തുറഹ്മ വീടുകളുടെ താക്കോൽ വിതരണം തിങ്കളാഴ്ച

കൊയിലാണ്ടി: ബഹ്റൈൻ കെ.എം.സി.സി നിർമിച്ച 10 പ്രവാസി നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 2.30ന് ടൗൺഹാളിലാണ് പരിപാടി. ഇതോടൊപ്പം മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിംലീഗ് അഖിലേന്ത്യ സെക്രട്ടറിയായി തെരഞ്ഞെടുത്ത പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവറലി ശിഹാബ് തങ്ങൾ, വൈസ് പ്രസിഡൻറ് ഫൈസൽ ബാഫഖി തങ്ങൾ എന്നിവർക്ക് സ്വീകരണവും നൽകും. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറായി തെരഞ്ഞെടുത്ത കമാൽ വരദൂരിനെ ആദരിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി.പി. ഇബ്രാഹിംകുട്ടി, കൺവിനർ അലി കൊയിലാണ്ടി, മഠത്തിൽ അബ്ദുറഹ്മാൻ, യൂസഫ് കൊയിലാണ്ടി, അഷറഫ് കോട്ടക്കൽ, ടി.പി. മുഹമ്മദലി, എ. അസീസ്, കെ.എം. നജീബ്, കെ.എം. ഷമീം എന്നിവർ പങ്കെടുത്തു. കഥാപ്രസംഗ സമാഹാരം കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലും അന്തർ സർവകലാശാല കലാ-മത്സസരവേദികളിലും അവതരിപ്പിച്ച് സമ്മാനാർഹമായ ശശി കോട്ടിലി​െൻറ ഏഴു കഥാപ്രസംഗങ്ങളുടെ പുസ്തകരൂപം 'ഇര' എന്ന പേരിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രസാധകർ അറിയിച്ചു. മീഡിയ ആൻഡ് റിസർച്ച് അനാലിസിസ് സ​െൻറാണ് പ്രസാധകർ. സെപ്റ്റംബർ 10ന് മൂന്നിന് എപ്ലസ് സ്റ്റഡി സ​െൻററിൽ കന്മന ശ്രീധരൻ പുസ്തക പ്രകാശനവും കെ.ടി. രാധാകൃഷ്ണൻ സീഡി പ്രകാശനവും നിർവഹിക്കും. പി. സുധാകരൻ, എം.കെ. സതീശൻ, പപ്പൻ കാവിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.