ശ്രീകൃഷ്ണജയന്തി അട്ടിമറിക്കാൻ സി.പി.എം ശ്രമം -കുമ്മനം തിരുവനന്തപുരം: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് കണ്ണൂരിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ തടസ്സപ്പെടുത്താൻ സി.പി.എം ആസൂത്രിതനീക്കം നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ ആരോപിച്ചു. ഇത് വിശ്വാസികളോടും കുഞ്ഞുങ്ങളോടുമുള്ള വെല്ലുവിളിയാണ്. പിണറായി വിജയൻ അധികാരത്തിലെത്തിയതോടെ സി.പി.എം പ്രവർത്തകരുടെ അസഹിഷ്ണുത അതിെൻറ പരകോടിയിലെത്തിയിരിക്കുകയാണെന്നും േഫസ്ബുക്ക് പോസ്റ്റിൽ കുമ്മനം ആരോപിച്ചു. സര്‍ക്കാര്‍ മുൻകൈയെടുത്ത് നടത്തിയ സമാധാനയോഗത്തില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സി.പി.എം കണ്ണൂരിൽ നടത്തുന്ന സമാന്തരപരിപാടികള്‍ ശ്രദ്ധയിൽപെടുത്തിയതാണ്. എന്നാൽ, സി.പി.എം ധാർഷ്ട്യത്തിന് ജില്ല ഭരണകൂടവും പൊലീസും കുടപിടിക്കുന്നു. ബാലഗോകുലം മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷ നിരസിക്കുന്ന പൊലീസ് സി.പി.എം നടത്തുമെന്ന് പ്രഖ്യാപിച്ച ഘോഷയാത്രകൾക്ക് അനുമതി നൽകുകയും ചെയ്തു. കണ്ണൂരിനെ വീണ്ടും കുരുതിക്കളമാക്കാനുള്ള ശ്രമങ്ങളാണ് സി.പി.എം നടത്തുന്നതെന്നും കുമ്മനം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.