കൊച്ചി ഇടത്താവളമാക്കി കഞ്ചാവ്​ കടത്ത്​

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്ത് വർധിക്കുന്നു. രണ്ടാഴ്ചക്കിടെ കൊച്ചിയിൽനിന്ന് മാത്രം പിടികൂടിയത് 12 കിലോ കഞ്ചാവ്. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ ഉപഭോഗം വർധിക്കുകയാെണന്ന് എക്സൈസ് അധികൃതരും സമ്മതിക്കുന്നു. ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ലഹരിമാഫിയ പുത്തൻ സേങ്കതങ്ങളുടെ സഹായത്തോടെ വിൽപനയും ഉപഭോഗവും വ്യാപിപ്പിക്കുകയാണ്. ലഹരിക്കടിമയായ വിദ്യാർഥികളെത്തന്നെ ലഹരികടത്തിന് ഉപയോഗിക്കുന്ന പ്രവണതയും കൂടിവരുകയാണെന്ന് ഡിവിഷനൽ എക്സൈസ് ഡെപ്യൂട്ടി കമീഷണർ എം.ജെ. ജോസഫ് 'മാധ്യമ'ത്തോട് പറഞ്ഞു. സംസ്ഥാനത്ത് 95 ശതമാനം കഞ്ചാവും എത്തുന്നത് തമിഴ്നാട് വഴിയാണ്. ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയയിടങ്ങളിലൊക്കെ കഞ്ചാവ് കൃഷി നടക്കുന്നുണ്ട്. ഇവിടെനിന്ന് തമിഴ്നാട്ടിലേക്കും അവിടന്ന് കേരളത്തിലേക്കും കടത്തുന്നു. ഇടനിലക്കാർ വഴിയാണ് കൊച്ചിയടക്കം സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നത്. കഞ്ചാവ് വിവിധ രീതികളിൽ മാറ്റം വരുത്തി മറ്റ് ലഹരി വസ്തുക്കളായും വിൽക്കുന്നുണ്ട്. ഇടുക്കിയിലെ മൂന്നാറടക്കം സ്ഥലങ്ങളില്‍നിന്ന് കഞ്ചാവ് ആലുവയിലെത്തുന്നത് കൊച്ചി--ധനുഷ്‌കോടി പാത വഴിയാണ്. ഇൗ പാതയിൽ മതിയായ പൊലീസ് സാന്നിധ്യമില്ലാത്തതാണ് ലഹരിമാഫിയക്ക് സഹായകമാകുന്നത്. ജില്ലയിലെ ലഹരിവസ്തുക്കളുടെ പ്രധാന വിപണന കേന്ദ്രമായി ആലുവ മാറിയിട്ടുണ്ട്. വിവിധ േകന്ദ്രങ്ങളിൽനിന്ന് ആലുവയിലെത്തിക്കുന്ന കഞ്ചാവ് ഇതരസംസ്ഥാനത്തൊഴിലാളികളെയടക്കം ഇടനിലക്കാരാക്കിയാണ് വിൽക്കുന്നത്. പലയിടത്തും മൊത്തക്കച്ചവടക്കാരായി സ്ത്രീകളും രംഗത്തുണ്ട്. കഞ്ചാവ് കൊച്ചിയിലേക്ക് എത്തുന്ന പ്രധാന മാര്‍ഗങ്ങളായ പൊള്ളാച്ചി--ചാലക്കുടി, ധനുഷ്‌കോടി ദേശീയപാത, കമ്പം--തൊടുപുഴ പാത, കോട്ടയം--കുമളി പാത എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയാല്‍ ലഹരിക്കടത്ത് പരിധി വരെ തടയാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പലപ്പോഴും പിടിയിലായവരെ രക്ഷിക്കാൻ ലഹരിമാഫിയതന്നെ രംഗത്തെത്തുന്നത് ഇത് ആവർത്തിക്കാൻ വഴിയൊരുക്കുന്നു. ലഹരി മരുന്ന് ഉപയോഗത്തിൽ രണ്ടാംസ്‌ഥാനത്തേക്ക് പഞ്ചാബിലെ അമൃതസറിനെ പിന്തള്ളി കൊച്ചിയെത്തിയെന്ന് അടുത്തിടെ എക്സൈസ് കമീഷണർ ഋഷിരാജ് സിങ് പറഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.