പുറത്തൂർ: നാലേകാൽ ലക്ഷം രൂപയുടെ കുഴൽപണവുമായി യുവാവ് എക്സൈസ് സംഘത്തിെൻറ പിടിയിലായി. ബി.പി അങ്ങാടി സ്വദേശി അങ്ങാടിക്കാരൻറകത്ത് അൻസാറാണ് (27) പിടിയിലായത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ പറവണ്ണ സലഫി പള്ളിക്ക് സമീപം തിരൂർ എക്സൈസ് സി.ഐ വേലായുധൻ കുന്നത്തിെൻറ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്. കുഴൽപണം നൽകുന്നതിന് മറ്റൊരാളെ റോഡരികിൽ കാത്തുനിൽക്കുകയായിരുന്നു അൻസാർ. സംശയം തോന്നിയ എക്സൈസ് പട്രോളിങ് സംഘം അൻസാറിെൻറ സ്കൂട്ടർ പരിശോധിച്ചപ്പോഴാണ് നോട്ട് കെട്ടുകൾ കണ്ടെത്തിയത്. വിതരണം ചെയ്യാൻ പാകത്തിൽ കെട്ടുകളാക്കിയാണ് രഹസ്യ അറയിൽ പണം സൂക്ഷിച്ചത്. 4,27,000 രൂപയും ഒരു മൊബൈൽ ഫോണും ഇയാളിൽനിന്ന് പിടിച്ചെടുത്തു. തിരൂർ ഭാഗത്ത് നിന്നാണ് ഇയാൾ പണവുമായി എത്തിയത്. എക്സൈസ് അഡീഷനൽ ഇൻസ്പെക്ടർ ആർ. പ്രദീപ് കുമാർ, ഡബ്ല്യൂ.സി.ഇ.ഒ ധന്യ മാധവൻ, ടി.കെ. വേലായുധൻ എന്നിവരടങ്ങുന്ന സംഘമാണ് കുഴൽപണം പിടിച്ചത്. പിടിച്ചെടുത്ത പണവും സ്കൂട്ടറും മൊബൈൽ ഫോണും തിരൂർ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.