പ്രതിഷേധപ്രകടനവും സംഗമവും കൊടിയത്തൂർ: ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനപ്രകാരം കൊടിയത്തൂ൪ മണ്ഡലം കമ്മിറ്റി ചുള്ളിക്കാപറമ്പിൽ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് കെ.ടി. മൻസൂർ ഉദ്ഘാടനം ചെയ്തു. അബ്ദു പന്നിക്കോട് അധ്യക്ഷത വഹിച്ചു. യു.പി. മമ്മദ്, മോയിൻ ബാപ്പു, ഹമീദ് കഴായിക്കൽ, അഷ്റഫ് കൊളക്കാടൻ, കെ.പി. സുഫിയാൻ, കെ.പി. അഷ്റഫ്, നൗഷാദ് എന്നിവർ സംസാരിച്ചു. photo: Kdr 2 ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊടിയത്തൂ൪ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചുള്ളിക്കാപറമ്പിൽ നടത്തിയ പ്രതിഷേധ പ്രകടനം ജനകീയാസൂത്രണ പദ്ധതി ആനുകൂല്യം കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിൽ 2017-18 ജനകീയാസൂത്രണ പദ്ധതിയിൽ തെങ്ങ്, വാഴ കൃഷിയുടെ ആനുകൂല്യത്തിന് ഗ്രാമസഭ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ പുതിയ നികുതി രസീതിെൻറ പകർപ്പു സഹിതം ഇൗ മാസം 11 മുതൽ കൊടിയത്തൂർ കൃഷിഭവനിൽ ബന്ധപ്പെടണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.