കുന്ദമംഗലം: റോഹിങ്ക്യൻ മുസ്ലിംകളോട് വിവിധ ഭരണകൂടങ്ങളും െഎക്യരാഷ്ട്ര സഭയും നടത്തുന്നത് കടുത്ത അനീതിയാണെന്നും ഇന്ത്യ സർക്കാർ ഇവർക്കു നേരെ കണ്ണടക്കരുതെന്നും സോളിഡാരിറ്റി ജില്ല സെക്രട്ടറി സദറുദ്ദീൻ പുല്ലാളൂർ ആവശ്യപ്പെട്ടു. സോളിഡാരിറ്റി, എസ്.െഎ.ഒ സംയുക്തമായി നടത്തിയ പ്രതിഷേധ സംഗമം കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.െഎ.ഒ ജില്ല വൈസ് പ്രസിഡൻറ് പി.പി. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. എം.പി. ഫാസിൽ, ഹിഷാമുൽ വഹാബ്, എം.കെ. സുബൈർ എന്നിവർ സംസാരിച്ചു. മുസ്ലിഹ് അലവി, വാരിസുൽ ഹഖ്, എം.പി. ഹാഷിർ, എൻ. ദാനാഷ് എന്നിവർ നേതൃത്വം നൽകി. സോളിഡാരിറ്റി യൂനിറ്റ് പ്രസിഡൻറ് ഇ.പി. ഉമ്മർ സ്വാഗതവും എസ്.െഎ.ഒ ഏരിയ പ്രസിഡൻറ് മുഷ്താഖ് അലവി നന്ദിയും പറഞ്ഞു. പടം: kgm 1 സോളിഡാരിറ്റി, എസ്.െഎ.ഒ പ്രതിഷേധ സംഗമം കുന്ദമംഗലത്ത് സോളിഡാരിറ്റി ജില്ല സെക്രട്ടറി സദറുദ്ദീൻ പുല്ലാളൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.