ജില്ലതല ഖുർആൻ ഹിഫ്ള് മത്സരം ചൊവ്വാഴ്ച

ഖുർആൻ ഹിഫ്ള് മത്സരം ചൊവ്വാഴ്ച മുക്കം: തെച്ചിയാട് അൽഇർശാദ് സംഘടിപ്പിക്കുന്ന ഏഴാമത് ഖുർആൻ ഹിഫ്ള് മത്സരം ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ അൽഇർശാദ് കാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മുന്നൂറോളം മത്സരാർഥികൾ പങ്കെടുക്കും. സമാപന ചടങ്ങിൽ അൽഇർശാദ് ചെയർമാൻ സി.കെ. ഹുസൈൻ നിബാരി അധ്യക്ഷത വഹിക്കും. ഡോ. സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ അേവലം അവാർഡുകൾ സമ്മാനിക്കും. മത്സരാർഥികൾ ചൊവ്വാഴ്ച രാവിലെ എട്ടിന് മുമ്പായി അൽഇർശാദ് തറോൽ കാമ്പസിൽ റിപ്പോർട്ട് ചെയ്യണം. വാർത്ത സമ്മേളനത്തിൽ സൈനുൽ ആബിദീൻ അഹ്സനി, ബശീർ സഖാഫി കളരാന്തിരി, അസ്ലം സഖാഫി മൂന്നിയൂർ, ടി. ഇബ്രാഹീം പള്ളിക്കണ്ടി എന്നിവർ പങ്കെടുത്തു. ശുചിത്വ കാർഷിക ഗ്രാമം പദ്ധതി: ശിൽപശാല ഇന്ന് മുക്കം: മുത്താലം നവോദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ശുചിത്വ കാർഷിക ഗ്രാമം പദ്ധതി ശിൽപശാല നടക്കും. ഉച്ചക്ക് രണ്ടിന് മുത്താലം മദ്റസയിൽ നടക്കുന്ന ശിൽപശാല നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്യും. നിറവ് വേങ്ങേരിയുടെ കോ-ഓഡിനേറ്റർ ബാബു പറമ്പത്ത് ക്ലാസെടുക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ, കുടുംബശ്രീ ഭാരവാഹികൾ, അംഗൻവാടി - ആശ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.