കുട്ടിപ്പൊലീസുകാർ കച്ചേരികുളം വൃത്തിയാക്കി

മാവൂർ: നൂറ്റാേണ്ടാളം പഴക്കമുള്ള പള്ളിയോൾ കച്ചേരികുളം വൃത്തിയാക്കാൻ കുട്ടിപ്പൊലീസുകാർ രംഗത്തിറങ്ങി. മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് അവധിക്കാല ത്രിദിന ക്യാമ്പിനോടനുബന്ധിച്ചാണ് ശുചീകരണം. പരിസരത്തെ നിരവധി കുടുംബങ്ങളുടെ ആശ്രയമായ കച്ചേരികുളം കുറ്റിച്ചെടികളും പായലും നിറഞ്ഞ അവസ്ഥയിലായിരുന്നു. വിദ്യാർഥികൾ പായൽ നീക്കിയും കാട് വെട്ടിത്തെളിച്ചുമാണ് ശുചീകരിച്ചത്. ജലസ്രോതസ്സുകളുടെ സംരക്ഷണം പ്രമേയത്തിലാണ് ക്യാമ്പ് നടക്കുന്നത്. പരിശീലകരായ സീനിയർ സിവിൽ പൊലീസ് ഓഫിസർ എൻ.പി. വേണുഗോപാൽ, കെ. സജിത, ക്യാമ്പ് കോഒാഡിനേറ്റർമാരായ നിതിൻ മാവൂർ, റംല ടീച്ചർ, എം. ഉസ്മാൻ, ഗോപി എന്നിവർ നേതൃത്വം നൽകി. വർഗീയ വിഘടനവാദവിരുദ്ധ ഘോഷയാത്ര മാവൂർ: ചെറൂപ്പ കെ.സി. പ്രഭാകരൻ ഗ്രന്ഥശാല വർഗീയ വിഘടനവാദ വിരുദ്ധ ഘോഷയാത്ര സംഘടിപ്പിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ഇ.എൻ. പ്രേമനാഥ് ഉദ്ഘാടനം ചെയ്തു. കെ. ബാലരാജൻ അധ്യക്ഷത വഹിച്ചു. എൻ. ബാലചന്ദ്രൻ, കെ.സി. രവീന്ദ്രൻ, പി. രാമൻകുട്ടി, കെ.പി. ശശികല, സി. സുധ എന്നിവർ സംസാരിച്ചു. ഗംഗാധരൻ സ്വാഗതം പറഞ്ഞു. നവീകരിച്ച റോഡി​െൻറ പാർശ്വഭിത്തി മാസങ്ങൾക്കകം തകർന്നു മാവൂർ: നവീകരണം പൂർത്തിയായ റോഡ് മാസങ്ങൾക്കുള്ളിൽ തകർന്നു. കൽപ്പള്ളി--ആയംകുളം റോഡി​െൻറ പാർശ്വഭിത്തിയാണ് തകർന്നത്. പൊതുമരാമത്ത് വകുപ്പ് 20 ലക്ഷം രൂപ മുടക്കി നവീകരിച്ചതാണ് റോഡ്. പാർശ്വഭിത്തിയുടെ ഒരു ഭാഗം സമീപത്തെ വയലിലേക്ക് തള്ളിയ നിലയിലാണ്. പാർശ്വഭിത്തിക്ക് പലഭാഗത്തും വിള്ളലുണ്ടായിട്ടുണ്ട്. റോഡി​െൻറ 275 മീറ്റർ ഭാഗമാണ് പൂർണമായി നവീകരിച്ചത്. താഴ്ന്ന ഭാഗങ്ങൾ ഉയർത്തുകയും വീതി കൂട്ടുകയും ചെയ്തശേഷമാണ് വയൽഭാഗത്ത് പാർശ്വഭിത്തി കെട്ടിപ്പൊക്കിയത്. നേരത്തെയുണ്ടായിരുന്ന കരിങ്കൽക്കെട്ട് പൊളിക്കാതെ അതിനു മുകളിൽ തന്നെ പാർശ്വഭിത്തി കെട്ടിയതാണ് വിനയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.