വയനാടിന് അഭിമാനമായി ജീന

കൽപറ്റ: ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഡി ലൈസൻസ് കരസ്ഥമാക്കുന്ന ആദ്യ വയനാട്ടുകാരിയായി മേപ്പാടി സ്വദേശി ജീന ജോബിൻ. മേയ് ആദ്യവാരം വയനാട് ഡബ്ല്യു.എം.ഒ കോളജ് ഗ്രൗണ്ടിൽ നടന്ന സെലക്ഷനിലാണ് ജീനക്ക് ലൈസൻസ് ലഭിച്ചത്. മേപ്പാടി മുക്കിൽപീടിക സ്വദേശിനിയാണ്. പ്രഥമ വനിത സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വിജയികളായ വയനാട് വിമൻസ് ക്ലബ് അംഗമായിരുന്നു. ജില്ല ടീമിനുവേണ്ടി സബ് ജൂനിയർ, ജൂനിയർ, സീനിയർ തലങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്. നിലവിൽ അൽ എത്തിഹാദ് ഫുട്ബാൾ അക്കാദമിയുടെ കോച്ചായി പ്രവർത്തിക്കുകയാണ്. കെപീസ് ഇൻറർനാഷനൽ സ്കൂളിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചറാണ്. ജില്ലയിലെ വനിതകൾക്കും കളിക്കാർക്കും കോച്ചിങ് മേഖലയിലേക്കു കടന്നുവരാൻ ജീന പ്രചോദനമായിരിക്കുമെന്ന് ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി പി. സഫറുള്ള അഭിപ്രായപ്പെട്ടു. THUWDL6 jeena തടാകക്കരയിൽ ഒാണസദ്യ കൽപറ്റ: വയനാട് ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ പൂക്കോട് തടാകക്കരയിൽ ഓണസദ്യയും മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ വൈത്തിരിയും ചേർന്നൊരുക്കിയ ഗാനവിരുന്നും അരങ്ങേറി. പരിപാടിയുടെ ഉദ്ഘാടനം ഡി.ടി.പി.സി മാനേജിങ് കമ്മിറ്റി അംഗം എം. സെയ്ത് ഉദ്ഘാടനം ചെയ്തു. നന്മ പ്രസിഡൻറ് എസ്. ചിത്രകുമാർ അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി മാനേജർ രതീഷ് ബാബു, കെ. ദാസ്, കുഞ്ഞിക്കോയ, സൗമിനി, വിൽസൻ, മാധവൻ എന്നിവർ സംസാരിച്ചു. THUWDL7 പൂക്കോട് നടന്ന ഒാണാഘോഷ പരിപാടി ഡി.ടി.പി.സി മാനേജിങ് കമ്മിറ്റി അംഗം എം. സെയ്ത് ഉദ്ഘാടനം ചെയ്യുന്നു നസീഫ് അൻവർ കേരള ടീമിൽ കൽപറ്റ: ആന്ധ്രയിലെ ആനന്ദപുരിയിൽ നടക്കുന്ന ആൺകുട്ടികളുടെ സബ്‌ ജൂനിയർ നാഷനൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിലേക്ക് വയനാട്ടുകാരനായ നസീഫ് അൻവറും. ഇത് രണ്ടാം തവണയാണ് കൽപറ്റ സ്വദേശിയായ നസീഫ് അൻവർ കേരളത്തിനായി പന്തുതട്ടുന്നത്. കൽപറ്റ സ്വദേശികളായ സൈറ- സൈനുദ്ദീൻ ദമ്പതികളുടെ മകനാണ്. ഇക്കഴിഞ്ഞ സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ജില്ല ടീമി​െൻറ ക്യാപ്റ്റനായിരുന്നു നസീഫ്. THUWDL8 naseef ഭാരവാഹികൾ ............................ കുണ്ടാല മൻഹജ് പനമരം: കുണ്ടാലയിൽ പ്രവർത്തിക്കുന്ന മൻഹജുത്തസ്കിയ്യത്തുൽ ഇസ്ലാമിയ്യ വാർഷിക ജനറൽ ബോഡി യോഗം ഉസ്മാൻ പിലാക്കണ്ടി ഉദ്ഘാടനം ചെയ്തു. പി. ഉസ്മാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: അബ്ദുസ്സമദ് സുഹ്രി (പ്രസി), എം.പി. അലി സഖാഫി, കെ.കെ. ഇബ്രാഹീം (വൈസ് പ്രസി), പി. ഉസ്മാൻ മുസ്ലിയാർ (ജന. സെക്ര), ടി. അബ്ദുറഹ്മാൻ മുസ്ലിയാർ (വർക്കിങ് സെക്ര), കെ-. അബു മൗലവി, തെറ്റൻ അബൂബക്കർ (സെക്ര), ഓടൻ മൊയ്തു (ട്രഷ), മുത്തലിബ് മുസ് ലിയാർ, എഴുത്തൻ നാസർ, ടി. മൊയ്തീൻ, എം.പി. ഉവൈസ്, റഫീഖ് പാലശ്ശേരി (മെംബർമാർ). റാങ്ക് ഹോൾഡേഴ്സ് യോഗം 10ന് പനമരം: വയനാട് ജില്ല ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ യോഗം ഇൗ മാസം പത്തിന് പനമരം ബ്രില്യൻസ് പി.എസ്.സി കോച്ചിങ് സ​െൻററിൽ ഉച്ചക്ക് 2.30ന് ചേരും. ഫോൺ: 9539631611.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.