മാനന്തവാടി:- യാത്രാദുരിത൦ ഏറെ അനുഭവപ്പെടുന്ന പഞ്ചാരക്കൊല്ലി ഭാഗത്തേക്ക് മാനന്തവാടി നഗരത്തിൽനിന്ന് പുതുതായി സ്വകാര്യ ബസ് സര്‍വിസ് ആരംഭിച്ചു. നിലവില്‍ ഒരു ബസ് സര്‍വിസ് പോലും ഇല്ലാത്ത പ്രദേശങ്ങളായ അമ്പുകുത്തി, ജെസ്സി, കല്ലിയോട്ടുകുന്ന്, പഞ്ചാരക്കൊല്ലി തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് പുതിയ സര്‍വിസ് ആരംഭിച്ചത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ മാനന്തവാടിയിലേക്ക് വരാനും പോകാനും ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമായി ബസ് സര്‍വിസ് ആരംഭിച്ചത്. മാനന്തവാടി--പഞ്ചാരക്കൊല്ലി ദിവസവും 11 സര്‍വിസുകളാണ് നടത്തുക. മാനന്തവാടി നഗരസഭ അധ്യക്ഷന്‍ വി.ആർ. പ്രവീജ് കൗണ്‍സിലര്‍ പി.ടി. ബിജുവിന് ടിക്കറ്റ് നല്‍കി ബസിെൻറ ആദ്യ സര്‍വിസ് ഉദ്ഘാടനം ചെയ്തു. ഉണ്ണി കൃഷ്ണൻ, സുമിത്ര ബാലൻ, അബ്ദുൽ ആസിഫ്, കെ.എം. ചാക്കോ എന്നിവർ സംസാരിച്ചു. THUWDL9 മാനന്തവാടിയില്‍നിന്ന് പഞ്ചാരക്കൊല്ലിയിലേക്ക് പുതുതായി ആരംഭിച്ച ബസ് സര്‍വിസ് നഗരസഭാധ്യക്ഷന്‍ വി.ആർ. പ്രവീജ് ഉദ്ഘാടനം ചെയ്യുന്നു ഓണാഘോഷം മാനന്തവാടി: പുതുശ്ശേരി ജനത ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഡോ. ശാന്തിനി ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം കെ.വി. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. പൂക്കള മത്സര൦, കസേരകളി തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്കുള്ള സമ്മാനവിതരണ൦ കെ.സി. ജോസഫ് നിര്‍വഹിച്ചു. കെ.എ. പ്രേംജിത്ത്, ഇ.കെ. ഗോവിന്ദൻ, സി.ജെ. ജോസ്, വി.ആർ. ശ്രീദേവി, അഞ്ജു മനോജ്, ദിവ്യ മനോജ്, ഇ.എസ്. ബിനു, എൻ.എ. കുര്യന്‍ എന്നിവര്‍ സംസാരിച്ചു. വായനമത്സരം മാനന്തവാടി-: വെള്ളമുണ്ട പബ്ലിക് ലൈബ്രറി വനിത വേദിയുടെ ആഭിമുഖ്യത്തില്‍ വനിത വായനമത്സരം സംഘടിപ്പിച്ചു. മത്സരം ലൈബ്രറി പ്രസിഡൻറ് എം. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ടി. അസീസ് അധ്യക്ഷത വഹിച്ചു. കെ.ടി. ദിദി, വി. ഷഫീന എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എം. മുകുന്ദെൻറ 'കുട നന്നാക്കുന്ന ചോയി' എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു. കെ.കെ. സുരേഷ് പുസ്തകാവതരണ൦ നടത്തി. വി.കെ. ശ്രീധരൻ, എം. മണികണ്ഠൻ, എ. രാജഗോപാലൻ, എം. സുധാകരൻ, പി. ഗിരീഷ് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധിച്ചു ചുള്ളിയോട്: ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ ചുള്ളിയോട് ടൗണിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഷാജി കോട്ടയിൽ, സലീം കൂരിയാടൻ, പി.എച്ച്. റഷീദ്, അനൂപ്, അജ്മൽ എന്നിവർ നേതൃത്വം നൽകി. മാനന്തവാടി: -മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്ന ഫാഷിസ്റ്റ് ഭീകരതയിൽ പ്രതിഷേധിച്ച് മാനന്തവാടിയിൽ എസ്.ഡി.പി.െഎ പ്രകടനം നടത്തി. കുഞ്ഞബ്ദുല്ല, ടി. പോക്കർ, ശെമീർ ജെസ്സി, നൗഫൽ, സുബൈർ എന്നിവർ നേതൃതം നൽകി. THUWDL10 ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.െഎ മാനന്തവാടിയിൽ നടത്തിയ പ്രകടനം ------------------------ അധ്യാപക കലോത്സവം മാനന്തവാടി: എം.ജെ.എസ്.എസ്.എ ജില്ല അധ്യാപക കലോത്സവത്തിൽ മാനന്തവാടി സെൻറ് ജോർജ്, മണിക്കോട്, സെൻറ് മേരീസ് സൺഡേ സ്കൂളുകൾ കിരീടം പങ്കിട്ടു. സെൻറ് മേരീസ് കോറോം സൺഡേ സ്കൂൾ രണ്ടും ഇരുമനത്തൂർ സൺഡേ സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. സൺഡേ സ്കൂൾ കേന്ദ്ര കമ്മിറ്റിയംഗം എം.വൈ. ജോർജ് ഉദ്ഘാടനം ചെയ്തു. അധ്യാപകർക്കായി നടപ്പാക്കുന്ന ക്ഷേമനിധി പദ്ധതി ഉദ്ഘാടനം ഫാ. ജോർജ് നെടുന്തള്ളി നിർവഹിച്ചു. എൻ.പി. കുര്യൻ ക്ഷേമനിധി വിഹിതം ഏറ്റുവാങ്ങി. ഫാ. സണ്ണി വെട്ടിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോർജ് നെടുന്തള്ളിയിൽ, ഫാ. വർഗീസ് താഴത്തെക്കുടി, ഇൻസ്പെക്ടർ ജോൺ ബേബി, സെക്രട്ടറി ടി.വി. സുനിൽ, ഇരുമനത്തൂർ പള്ളി ട്രസ്റ്റി ജെയ്മോൻ കല്ലുവെട്ടുംങ്കുഴി, സെക്രട്ടറി റെജി, യൂത്ത് അസോസിയേഷൻ ഭദ്രാസന ജോ. സെക്രട്ടറി അമൽ ജെയ്ൻ, ഭദ്രാസന പ്രധാനാധ്യാപക പ്രതിനിധി ജിനീഷ് കുര്യൻ, പി.വി. സ്കറിയ, എം.എം. പൗലോസ്, കെ.എം. പൗലോസ്, എൻ.എം. ബിനോയി, പി.കെ. ഷിജു, എബിൻ പി. ഏലിയാസ് എന്നിവർ സംസാരിച്ചു. മാറ്റൊലിക്കൂട്ടത്തിെൻറ നേതൃസംഗമം ദ്വാരക: സാമൂഹിക റേഡിയോ മാറ്റൊലിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ ആരംഭിച്ചിരിക്കുന്ന മാറ്റൊലിക്കൂട്ടത്തിെൻറ നേതൃസംഗമം 'ഒരുമ-2017' ശനിയാഴ്ച നടക്കും. ദ്വാരക റേഡിയോ മാറ്റൊലി ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കുന്ന സംഗമം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത് ഉദ്ഘാടനം ചെയ്യും. എടവക പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ അധ്യക്ഷത വഹിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.