കുറ്റ്യാടി: ബഹുസ്വരത ഭീഷണി നേരിടുന്ന കാലത്ത് ഇവിടെ അമ്പലത്തിനും പള്ളിക്കുമായി ഒറ്റക്കമാനം. കായക്കൊടി ഗ്രാമപഞ്ചായത്തിലെ ദേവർകോവിൽ പ്രദേശമാണ് സഹവർത്തിത്വത്തിന് മാതൃകയാകുന്നത്. ദേവർകോവിൽ ഭഗവതി ക്ഷേത്രത്തിനും, സൗത്ത് മസ്ജിദുതഖ്വക്കുമാണ് കരിക്കാടംപൊയിൽ നാട്ടുകൂട്ടം ഗ്രാമവേദി പൊതുകമാനം പണിതത്. കുറ്റ്യാടി--വയനാട് സംസ്ഥാന പാതയിൽ കരിക്കാടൻപൊയിൽ റോഡിലാണ് അമ്പലവും പള്ളിയുമുള്ളത്. ഇൗ റോഡിെൻറ തുടക്കത്തിലാണ് കമാനമുള്ളത്. അമ്പലത്തിെൻറയും പള്ളിയുടെയും പേരുകൾ ഇതിൽ എഴുതിയിട്ടുണ്ട്. ഗ്രാമവേദി നാട്ടുകാരിൽനിന്ന് പണം സ്വരൂപിച്ചാണ് ഇരുമ്പുകൊണ്ട് കമാനം പണിതത്. കരിക്കാടൻപൊയിൽ നിന്നും ഘോഷയാത്രയായി വന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കി ഭഗവതി ക്ഷേത്ര പ്രതിനിധി പി.സി. ദാമോദരൻ നമ്പൂതിരിയും ദേവർകോവിൽ ജുമാ മസ്ജിദ് ഖാദി സാബിർ ബാഖവിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. മനോജ് ചാലക്കണ്ടി അധ്യക്ഷത വഹിച്ചു. കെ.പി. സുമതി, ടി.ടി. ഹലീമ, എം.പി. ചന്ദ്രൻ, ടി.എം. ബഷീർ, എം.പി. രവീന്ദ്രൻ, കെ.പി. ജയൻ, എം.പി. വിനോദൻ, പി.പി. നാണു, ടി. അഷ്റഫ്, നാസർ ഉരുണ്ടോടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.