മാലിന്യം നിറഞ്ഞ്, കാടുമൂടി വൈത്തിരി താലൂക്ക്​ ആശുപത്രി പരിസരം

*ശുചീകരണവും മാലിന്യ നിർമാർജനവും നടക്കുന്നില്ല *മാലിന്യം കുന്നുകൂടുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നു lead priority വൈത്തിരി: മാലിന്യ നിർമാർജനം കാര്യക്ഷമമല്ലാത്തതും കൃത്യമായ ശുചീകരണമില്ലാത്തതും വൈത്തിരി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. മാലിന്യനിക്ഷേപം ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദുരിതമാകുമ്പോഴും നടപടിയെടുക്കാതെ അധികൃതർ കൈകഴുകുകയാണ്. താലൂക്ക് ആശുപത്രിയുടെ പിന്നിലായി മോർച്ചറിയോട് ചേർന്ന ഭാഗത്താണ് മാലിന്യ നിക്ഷേപകേന്ദ്രം. ആശുപത്രിയിലെ മാലിന്യങ്ങളും പ്ലാസ്റ്റിക്കും നിറഞ്ഞു കൊതുകുകളുടെയും ജീവികളുടെയും കേന്ദ്രമാണിവിടം. ഇതിനുപുറമെയാണ് ആശുപത്രി പരിസരത്തെ കാട്. ഇതുവെട്ടി വൃത്തിയാക്കാത്തതിനാൽ ഇഴജന്തുകൾ ഉൾപെടെയുള്ളവയുടെ ഭീഷണിയും നിലനിൽക്കുന്നുണ്ട്. കൃത്യസമയത്ത് മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതിനുള്ള നടപടിയെുക്കാത്തതിനാൽ അതിനുള്ള ലക്ഷങ്ങളും പാഴായ അവസ്ഥയാണുള്ളത്. ആശുപത്രിയിലെ മാലിന്യം നീക്കുന്നതിലുള്ള വീഴ്ചയാണ് ഇത് കുന്നുകൂടാൻ കാരണം. ആശുപത്രി മാലിന്യങ്ങൾ പുറത്ത് കൂട്ടിയിട്ടിരിക്കുന്നത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നിരിക്കെയാണ് അധികൃതർ അലംഭാവം കാണിക്കുന്നത്. മാലിന്യം നീക്കംചെയ്യുന്ന കാര്യം പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടടക്കമുള്ളവർ പറയുന്നത്. കൽപറ്റ ബ്ലോക്ക് പഞ്ചായത്തി​െൻറ കീഴിലാണ് മാലിന്യ സംസ്കരണ പ്ലാൻറി​െൻറ പദ്ധതി. വൈത്തിരി പഞ്ചായത്തിലും ആശുപത്രിയിലെ മാലിന്യ നിർമാർജനം സംബന്ധിച്ച പരാതി നൽകിയിട്ടും അനുകൂല നടപടിയില്ലെന്നാണ് പറയുന്നത്. അതേസമയം, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണം കൊണ്ടാണ് ശുചീകരണവും മാലിന്യ നിർമാർജനവും നടക്കാത്തതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ടീച്ചർ പറയുന്നത്. ഇതൊന്നും തങ്ങൾക്കു ബാധകമല്ലെന്ന നിലപാടാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. മുൻ സൂപ്രണ്ടി​െൻറ നിരുത്തരവാദപരമായ സമീപനംമൂലം മാലിന്യ സംസ്കരണ യൂനിറ്റിന് വേണ്ടി നീക്കിവെച്ച 24 ലക്ഷം രൂപ പാഴാവുകയായിരുന്നു. ഇപ്പോൾ ആശുപത്രിയിൽ സൂപ്രണ്ട്- ഇൻ-ചാർജാണുള്ളത്. ആരോഗ്യമന്ത്രിയുമായി ബന്ധപ്പെട്ടു ആവശ്യപ്പെട്ടതനുസരിച്ചു പുതിയ സൂപ്രണ്ട് ഉടൻ ചാർജെടുക്കും. മാലിന്യ സംസ്കരണ പ്ലാൻറിനുവേണ്ടി 40 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ആശുപത്രി പരിസരത്തുള്ള പഴയ കുടിവെള്ള പ്ലാൻറും അതിനോടു ചേർന്ന പഴകിയ കെട്ടിടവും പൊളിച്ചു നീക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. ആശുപത്രി വികസനസമിതി ഒരാഴ്ചക്കുള്ളിൽ വിളിച്ചുചേർത്ത് പ്രവൃത്തികൾ തുടങ്ങുമെന്നും അവർ പറഞ്ഞു. ആശുപത്രിക്കുചുറ്റും ഒരാൾ ഉയരത്തിൽ കാട് മൂടിക്കിടക്കുകയാണ്. ക്ഷുദ്രജീവികളുടെ വിഹാരകേന്ദ്രമാണിവിടം. ആശുപത്രി വളപ്പിൽനിന്ന് പലതവണ പാമ്പുകളെ പിടികൂടിയിട്ടുണ്ട്. കാടുവെട്ടാനുള്ള നടപടിയും അധികൃതരുെട ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. WEDWDL4 വൈത്തിരി താലൂക്ക് ആശുപത്രി പരിസരത്ത് മാലിന്യം നിക്ഷേപിച്ച നിലയിൽ WEDWDL5 കാടുനിറഞ്ഞ വൈത്തിരി താലൂക്ക് ആശുപത്രി പരിസരം കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ സി.പി.എമ്മുകാരുടെ യോഗം: നടപടിയാവശ്യപ്പെട്ട് യു.ഡി.എഫ് മാര്‍ച്ച് 14ന് കല്‍പറ്റ: കമ്പളക്കാട് പൊലീസ് സ്റ്റേഷനുള്ളില്‍ സി.പി.എമ്മുകാര്‍ യോഗംചേരുകയും പ്രസംഗിക്കുകയും ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 14ന് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കമ്പളക്കാട് ടൗണില്‍ നിലവില്‍ ട്രാഫിക് സംവിധാനം താളംതെറ്റിയ അവസ്ഥയിലാണ്. നിലവിലില്ലാത്ത ട്രാഫിക് നിയമത്തി​െൻറ പേരില്‍ പൊലീസ് ടൗണില്‍ ചിലരോട് അപക്വമായി പെരുമാറിയിരുന്നു. ഇതി​െൻറ പേരില്‍ പൊലീസും നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. യു.ഡി.എഫ്- എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമോ വാക്കേറ്റമോ ഉണ്ടായിട്ടില്ല. എന്നാല്‍, യു.ഡി.എഫ് പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനില്‍ തമ്പടിക്കുകയും പൊലീസിനെ ഭീഷണിപ്പെടുത്തും വിധം പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ പാലിക്കേണ്ട നിയമങ്ങള്‍ പരസ്യമായി ലംഘിച്ച് കൈയടിക്കുകയും കൂവി വിളിക്കുകയും ചാനലിന് അഭിമുഖം നല്‍കുകയും ചെയ്ത സംഭവം പൊലീസ് ഉദ്യോഗസ്ഥർ മനഃപൂർവം മറച്ചുവെക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചെന്നകാരണം പറഞ്ഞ് ടൗണില്‍ നിരവധി ആളുകളുടെ പേരില്‍ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. എന്നാല്‍, സ്റ്റേഷനുള്ളില്‍ അഴിഞ്ഞാട്ടം നടത്തുകയും പാര്‍ട്ടി ഓഫിസാക്കി മാറ്റുകയും ചെയ്ത സി.പി.എമ്മുകാരുടെ പേരില്‍ നാളിതുവരെ ഒരു കേസുപോലും ചുമത്തിയിട്ടില്ല. സി.പി.എം നേതാക്കള്‍ സ്റ്റേഷനുള്ളില്‍ നടത്തിയ പ്രസംഗം ഉള്‍പ്പെടുന്ന വീഡിയോ ക്ലിപ്പിങ്ങുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കാണിച്ച് ജില്ല പൊലീസ് മേധാവിക്ക് യു.ഡി.എഫ് നേതാക്കള്‍ പരാതി നല്‍കിയിരുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ തടസ്സം നേരിട്ടതില്‍ സ്വമേധയ പൊലീസിന് കേസെടുക്കാന്‍ സാധിക്കും. എന്നാല്‍, സി.പി.എമ്മുകാരെ രക്ഷപ്പെടുത്താനായി ഈ സംഭവം മൂടിവെച്ച മീനങ്ങാടി സി.ഐക്കും , കമ്പളക്കാട് എസ്.ഐക്കുമെതിരെ നടപടിയെടുക്കണം. ഔദ്യോഗിക കൃത്യം തടസ്സപ്പെടുത്തിയ സി.പി.എമ്മുകാരുടെ പേരില്‍ കേസെടുക്കാന്‍ തയ്യാറാകണം. കമ്പളക്കാട് ടൗണില്‍ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തവര്‍ക്ക് ലഭിക്കേണ്ട ന്യായമായ നീതിപോലും നിഷേധിക്കുന്ന സമീപനമാണ് പൊലീസ് കൈക്കൊള്ളുന്നത്. ഭരണകക്ഷിയുടെ പാദസേവകരായി മാറുന്ന പൊലീസ് സമീപനം അവസാനിപ്പിക്കണം. പൊലീസി​െൻറ ഇരട്ടത്താപ്പും ഇരട്ടനീതിയും അംഗീകരിക്കാനാകില്ല. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചി​െൻറ പ്രചാരണാർഥം കമ്പളക്കാട് ടൗണില്‍ 13ന് യു.ഡി.എഫ് പൊതുയോഗം സംഘടിപ്പിക്കും. വാര്‍ത്തസമ്മേളനത്തില്‍ ചെയര്‍മാന്‍ വി.പി. യൂസുഫ്, കണ്‍വീനര്‍ സുരേഷ്ബാബു, പി. ഇസ്മായില്‍, ഒ.വി. അപ്പച്ചന്‍, വി.എസ്. സിദ്ധീഖ്, പി.എം. ജൗഹര്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.