കമ്പളക്കാട് സംഭവം: സി.പി.എമ്മിനെതിരെയുള്ള പ്രചാരണം അടിസ്ഥാനരഹിതം

കമ്പളക്കാട്: ആഗസ്റ്റ് 27ന് കമ്പളക്കാട് ടൗണിൽ പാർക്കിങ്ങുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ വിഷയത്തിൽ സി.പി.എമ്മിനെതിരെ യു.ഡി.എഫ് നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സി.പി.എം കണിയാമ്പറ്റ ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഐ.എൻ.ടി.യു.സി പ്രവർത്തകനായ പഞ്ചാര അഷ്റഫി​െൻറ പേരിൽ 15ഓളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കമ്പളക്കാട് ടൗണിൽ സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇയാളെ സംരക്ഷിക്കുന്ന യു.ഡി.എഫ് നിലപാട് അപഹാസ്യമാണ്. സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ വ്യക്തിഹത്യ ചെയ്യുന്ന നിലപാട് പ്രതിഷേധാർഹമാണ്. മുമ്പ് ലോക്കൽ സെക്രട്ടറിയെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് അഷ്റഫിനെതിരെ സ്റ്റേഷനിൽ സൈബർ കേസ് നിലവിലുണ്ട്. ഇതി​െൻറ വിശദാംശങ്ങളറിയാൻവേണ്ടിയാണ് സി.പി.എം നേതാക്കൾ സ്റ്റേഷനിൽ പോയത്. ക്രിമിനൽസംഘങ്ങളെ സംരക്ഷിക്കുന്ന യു.ഡി.എഫ് എം.പിയുടെയും എം.എൽ. എമാരുടെയും നിലപാട് ക്രിമിനൽ മാഫിയവത്കരണത്തിന് േപ്രാത്സാഹനം നൽകലാണ്. നിരവധി ക്രിമിനൽ കേസ് പ്രതിയായ പഞ്ചാര അഷ്റഫി​െൻറ പേരിൽ ഗുണ്ടാനിയമപ്രകാരം കേസെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തെരുവുനായുടെ ആക്രമണം; നാലു പേര്‍ക്ക് പരിക്ക് *പരിക്കേറ്റവരിൽ മൂന്നു കുട്ടികളും 18 വയസ്സുകാരിയും മാനന്തവാടി: നഗരസഭ പരിധിയിലെ പരിയാരംകുന്നിലും പിലാക്കാവിലുമുണ്ടായ തെരുവുനായുടെ ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ടാണ് തെരുവുനായുടെ ആക്രമണമുണ്ടായത്. പരിയാരംകുന്നില്‍ വൈകീട്ട് നാലു മണിയോടെയാണ് തെരുവുനായ് മൂന്നുപേരെ കടിച്ച് പരിക്കേൽപിച്ചത്. പരിയാരംകുന്ന് പുളിക്കല്‍ മനോജി​െൻറ മകള്‍ ആതിര മനോജ്‌ (18), തോട്ടുങ്കല്‍ ശ്രീനിയുടെ മകന്‍ ശ്രീജിത്ത് (എട്ട്), തൂമുള്ളില്‍ റോയിയുടെ മകള്‍ അല്‍ന (ആറ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീടിന് പുറത്ത് നില്‍ക്കുമ്പോഴായിരുന്നു ആതിരയെ തെരുവുനായ് ആക്രമിച്ചത്. ആതിരക്ക് കാലിനും നെഞ്ചിനുമാണ് പരിക്കേറ്റത്. റോഡിലൂടെ നടക്കുമ്പോഴായിരുന്നു അല്‍നയെയും ശ്രീജിത്തിനെയും ആക്രമിച്ചത്. രണ്ടു പേരുടെയും കാലിനും കൈക്കും പരിക്കേറ്റു. കുട്ടികളെ ആക്രമിച്ച ഉടന്‍തന്നെ നായ് ചാവുകയും ചെയ്തു. ഇത് നാട്ടുകാരില്‍ ആശങ്ക വർധിപ്പിച്ചു. പിലാക്കാവില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ചെറുകാട്ടില്‍ പ്രഭുവി​െൻറ മകന്‍ കാര്‍ത്തിക്കിനെ (എട്ട്) വൈകീട്ട് അഞ്ചു മണിയോടെയാണ് തെരുവുനായ് കടിച്ച് പരിേക്കൽപിച്ചത്. കൈവിരലിനാണ് പരിക്ക്. പരിക്കേറ്റ എല്ലാവരെയും ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (add slug) ശ്രീനാരായണഗുരു ജയന്തിയാഘോഷം കരണി: ശ്രീനാരായണഗുരു ജയന്തി എസ്.എൻ.ഡി.പി യോഗം 1892 നമ്പർ കരണി ശാഖയുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. പൊതുസമ്മേളനവും ശാഖായോഗം അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള സ്കോളർഷിപ് വിതരണവും കൽപറ്റ യൂനിയൻ സെക്രട്ടറി എം. മോഹനൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് വി.കെ. ബിനു അധ്യക്ഷത വഹിച്ചു. എം.പി. മോഹനൻ, ഗിജേഷ് കരണി, അനസൂയ രവി എന്നിവർ സംസാരിച്ചു. തുടർന്ന് ചതയദിനാഘോഷയാത്ര നടത്തി. WEDWDL18 എസ്.എൻ.ഡി.പി യോഗം കരണി ശാഖയുടെ ചതയദിനാഘോഷപരിപാടികൾ കൽപറ്റ യൂനിയൻ സെക്രട്ടറി എം. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു മഹാഗുരുപൂജയും അഖണ്ഡനാമ ഭജനയും കൽപറ്റ: ശ്രീനാരായണഗുരു ജയന്തിയാഘോഷം കൽപറ്റ എസ്.എൻ.ഡി.പി യൂനിയ​െൻറ ആഭിമുഖ്യത്തിൽ നടത്തി. മഹാഗുരുപൂജയും അഖണ്ഡനാമ പ്രാർഥനയും ഗുരു കൃതികളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങളും പട്ടിക്കര വിജയൻ പൂജാരിയുടെയും സുഭാഷ് പൂജാരിയുടെയും കാർമികത്വത്തിൽ നടത്തി. കെ.ആർ. കൃഷ്ണൻ, എം. മോഹനൻ, പി.എൻ. പത്മിനി, എൻ. മണിയപ്പൻ, ശ്രീദേവി ബാബു, അനസൂയ രവി, ഓമന മണിയപ്പൻ എന്നിവർ സംസാരിച്ചു. WEDWDL19 കൽപറ്റ എസ്.എൻ.ഡി.പി യൂനിയൻ നടത്തിയ വിശേഷാൽ മഹാഗുരുപൂജ അനുശോചിച്ചു മാനന്തവാടി-: സി.പി.െഎ (എം.എല്‍) റെഡ്ഫ്ലാഗി​െൻറ ദീര്‍ഘകാല പ്രവര്‍ത്തകരില്‍ ഒരാളും മുന്‍ മാനന്തവാടി ഏരിയ കമ്മിറ്റി അംഗവും നാടകനടനുമായിരുന്ന ടി.കെ. മൊയ്തീ​െൻറ നിര്യാണത്തില്‍ സി.പി.െഎ (എം.എല്‍) റെഡ് ഫ്ലാഗ് ജില്ല കമ്മിറ്റി അനുശോചിച്ചു. കെ.എൻ. മോഹന്‍ അധ്യക്ഷത വഹിച്ചു. കെ.വി. സജി, ഗോപിദാസ് കാട്ടുങ്ങൽ, എം.ജെ. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. 50 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍ സുല്‍ത്താന്‍ ബത്തേരി: 50 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌കന്‍ എക്‌സൈസ് പിടിയിൽ. ബത്തേരി പള്ളിക്കണ്ടി മീത്തലേ കരുവത്ത് അസീസാണ് (50) അറസ്റ്റിലായത്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ബത്തേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് കഞ്ചാവ് വിൽക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഏഴോടെ ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീ​െൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. 20 പൊതികളിലായി 50 ഗ്രാം കഞ്ചാവ് കൈവശമുണ്ടായിരുന്നു. പ്രതിയെ ബത്തേരി കോടതിയില്‍ ഹാജരാക്കി. അന്വേഷണസംഘത്തില്‍ എം. രാജേഷ്, ജോഷി കുമ്പാനം, അഭിലാഷ് ഗോപി എന്നിവരുണ്ടായിരുന്നു. WEDWDL 20 Asees അസീസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.