priority സുല്‍ത്താന്‍ ബത്തേരി: തിരുവോണദിവസം രാത്രി അരിവയലിലെ വീട്ടില്‍ മോഷണം നടത്തിയ കേസിലെ പ്രതികളുടെ കൂടുതല്‍ മോഷണവിവരങ്ങള്‍ പുറത്തുവന്നു. സമാനമായ പത്തോളം കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് ചോദ്യചെയ്യലിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. പുല്‍പള്ളി, കേണിച്ചിറ സ്റ്റേഷന്‍ പരിധിയിലെ മോഷണമാണ് പുറത്തുവന്നത്. പുല്‍പള്ളി പാക്കം തിരുമുഖത്ത് സുരേഷ് (24), കേണിച്ചിറ പത്തില്‍പീടിക തറപ്പേല്‍ രജീഷ് (27) എന്നിവരെ കഴിഞ്ഞ ദിവസം ബത്തേരി എസ്.ഐ ബിജു ആൻറണിയുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. മാനന്തവാടി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സമാനമായ മറ്റു കേസുകളുടെയും ചുരുളഴിഞ്ഞത്. ഒരു മാസം മുമ്പ് പുല്‍പള്ളി എരിയപ്പള്ളിയിലെ രാമകൃഷ്ണെൻറ വീട്ടില്‍നിന്ന് നാലു ചാക്ക് കുരുമുളക്, പുല്‍പള്ളി കബനിഗിരിയിലെ ലീലാമ്മയുടെ വീട്ടില്‍നിന്ന് ഒന്നര പവെൻറ വള എന്നിവ മോഷ്ടിച്ചതായും തെളിഞ്ഞിട്ടുണ്ട്. നടവയൽ, നെല്ലിയമ്പം, കേണിച്ചിറ, എ.കെ.ജി നഗർ, പൂതാടി, പുല്‍പള്ളി ബിവറേജിനു സമീപം, ചീയമ്പം എന്നിവിടങ്ങളിലെ വീടുകള്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തിയതും ഇവര്‍തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കേണിച്ചിറ പുത്തന്‍പീടികയിലെ വീട്ടില്‍നിന്ന് കാപ്പിക്കുരു മോഷ്ടിച്ചതും ഇവരാണ്. വിവിധ ഇടങ്ങളിലായി നടത്തിയ പത്തോളം മോഷണക്കേസുകളാണ് പൊലീസിന് ഇതോടെ തെളിയിക്കാന്‍ സാധിച്ചത്. പ്രതികള്‍ രാത്രി വാഹനങ്ങളില്‍ സഞ്ചരിച്ച് ആള്‍താമസമില്ലാത്ത വീടുകള്‍ കണ്ടെത്തിയാണ് മോഷണം നടത്തിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. മാനന്തവാടി മേഖല അധ്യാപക കലോത്സവം മാനന്തവാടി: എം.ജെ.എസ്.എസ്.എ മേഖല അധ്യാപക കലോത്സവത്തിൽ മാനന്തവാടി സെൻറ് ജോർജ്, മണിക്കോട് സെൻറ് മേരീസ് സൺഡേ സ്കൂളുകൾ ഒാവറോൾ കിരീടം പങ്കിട്ടു. കോറോം സെൻറ് മേരീസ് സൺഡേ സ്കൂൾ രണ്ടും ഇരുമനത്തൂർ സെൻറ് ജോൺസ് സൺഡേ സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. സൺഡേ സ്കൂൾ കേന്ദ്ര കമ്മിറ്റി അംഗം എം.വൈ. ജോർജ് ഉദ്ഘാടനം ചെയ്തു. അധ്യാപകർക്കായി നടപ്പാക്കുന്ന ക്ഷേമനിധി പദ്ധതി ഉദ്ഘാടനം ഫാ. ജോർജ് നെടുന്തള്ളി നിർവഹിച്ചു. വിവിധ യൂനിറ്റുകളിൽനിന്നുള്ള വിഹിതം എൻ.പി. കുര്യൻ ഏറ്റുവാങ്ങി. ഫാ. സണ്ണി വെട്ടിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് താഴത്തെക്കുടി, ഇൻസ്പെക്ടർ ജോൺ ബേബി, സെക്രട്ടറി പി.വി. സുനിൽ, ഇരുമനത്തൂർ പള്ളി ട്രസ്റ്റി ജെയ്മോൻ കല്ലുവെട്ടാൻകുഴിയിൽ, സെക്രട്ടറി റെജി, യൂത്ത് അസോസിയേഷൻ ഭദ്രാസന ജോ. സെക്രട്ടറി അമൽ ജെയ്ൻ, ഭദ്രാസന ഹെഡ്മാസ്റ്റർ പ്രതിനിധി ജനീഷ് കുര്യൻ, പി.വി. സ്കറിയ, എ.എം. പൗലോസ്, കെ.എം. പൗലോസ്, എൻ.എം. ബിനോയ്, പി.കെ. ഷിജു, എബിൻ പി. ഏലിയാസ് എന്നിവർ സംസാരിച്ചു. WEDWDL6 മാനന്തവാടി മേഖല അധ്യാപക കലോത്സവം കേന്ദ്ര കമ്മിറ്റി അംഗം എം.വൈ. ജോർജ് ഉദ്ഘാടനം ചെയ്യുന്നു പ്രതിഷേധ പ്രകടനം പടിഞ്ഞാറത്തറ: ഇടതു സർക്കാറിെൻറ വിദ്യാർഥിവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് എം.എസ്.എഫ് പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി. സ്കൂളുകളും ബാറുകളും തമ്മിലുള്ള ദൂരപരിധി 50 മീറ്ററാക്കി കുറച്ച സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു. സ്വാശ്രയ മെഡിക്കൽ കോളജ് ഫീസ് 11 ലക്ഷമാക്കി സ്വാശ്രയ മാനേജ്മെൻറുകൾക്ക് കുടപിടിക്കുന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. പ്രകടനത്തിന് പഞ്ചായത്ത് എം.എസ്.എഫ് ജനറൽ സെക്രട്ടറി അസറുദ്ദീൻ കുപ്പാടിത്തറ, ഷാഫി പടിഞ്ഞാറത്തറ, ഉനൈസ് പൊന്നാണ്ടി, വി.കെ. അബ്ദുൽ ഷക്കീർ, കെ. അശ്മൽ, ജഫ്സീൽ, സാദിക് എന്നിവർ നേതൃത്വം നൽകി. WEDWDL7 എം.എസ്.എഫ് പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം കമ്പളനാട്ടി മഹോത്സവം കമ്പളക്കാട്: ദിശ സ്വാശ്രയസംഘം ചേലാകുനി പാഠശേഖരസമിതിയുടെ നേതൃത്വത്തിൽ ചേലാകുനി വയലിൽ കമ്പളനാട്ടി മഹോത്സവം സംഘടിപ്പിച്ചു. 26 ഏക്കറോളം വയലിലാണ് കൃഷിയിറക്കുന്നത്. ആതിര ഇനം നെല്ലാണ് ഇത്തവണ കൃഷി ചെയ്യുന്നത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അസ്മത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കോട്ടത്തറ പഞ്ചായത്ത് പ്രസിഡൻറ് ലീലാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. അബൂട്ടി, നാസർ, നസീമ, ശ്രീഹരി, മഹേന്ദ്രൻ, രാജൻ എന്നിവർ സംസാരിച്ചു. WEDWDL9 ചേലാകുനി വയലിൽ നടത്തിയ കമ്പളനാട്ടി മഹോത്സവം ഒാണാഘോഷം നെടുമ്പാല: അഞ്ജലി ഗ്രന്ഥശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ ഒാണാഘോഷം സംഘടിപ്പിച്ചു. വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനദാനം ഗ്രന്ഥശാല പ്രസിഡൻറ് എം. അബ്ദുല്ല നിർവഹിച്ചു. കെ. സജിത്ത് അധ്യക്ഷത വഹിച്ചു. ദീപ ജയ്സൺ, എൻ. ഷിഹാബ്, കെ.വി. സുലൈമാൻ, രജീഷ് എന്നിവർ സംസാരിച്ചു. ലയൺസ് ക്ലബ് ഉദ്ഘാടനം കമ്പളക്കാട്: കമ്പളക്കാട് ലയൺസ് ക്ലബ് ഉദ്ഘാടനം ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ഡെന്നീസ് തോമസ് നിർവഹിച്ചു. പനമരം ലയൺസ് ക്ലബ് പ്രസിഡൻറ് എം.സി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവർണർ ഗണേശൻ കണിയാറക്കൽ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം, രോഗികൾക്കുള്ള ധനസഹായം എന്നിവ അഡീഷനൽ കാബിനറ്റ് സെക്രട്ടറി യോഹന്നാൻ മറ്റത്തിൽ നിർവഹിച്ചു. റീജനൽ ചെയർപേഴ്സൻ ഡോ. കെ.പി. വിനോദ്ബാബു, സോൺ ചെയർപേഴ്സന്മാരായ ഡോ. കെ. ഷറഫുദ്ദീൻ, കെ.ആർ. ഷാജൻ മാസ്റ്റർ, ജോയൻറ് കാബിനറ്റ് സെക്രട്ടറിമാരായ േഡാ. എം.വി. പ്രസാദ്, ഷാൻറി ഫിലിപ്പ്, അഡ്വ. പി.വി. സുരേന്ദ്രൻ, ദേവദാസ് വാഴക്കണ്ടി, ബേബി പുന്നക്കൽ, ജോബിൻ ജോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബേബി പുന്നക്കൽ (പ്രസി), ജോബിൻ ജോസ് (സെക്ര), ഒ.കെ. പാപ്പച്ചൻ (ട്രഷ), സജി വടക്കേൽ, കെ.എസ്. ബാബു (വൈ. പ്രസി), ഷാജു കുഴിക്കാട്ടിൽ (ജോ. സെക്ര). ബേബി പുന്നക്കൽ (പ്രസി), ജോബിൻ ജോസ് (സെക്ര)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.