ഗൗരി ലങ്കേഷിെൻറ രകതസാക്ഷിത്വം: ഫാസിസ്റ്റ് വിരുദ്ധ ചേരിക്ക് കരുത്താകണമെന്ന് -ഡി.സി.സി ഗൗരി ലങ്കേഷിെൻറ രക്തസാക്ഷിത്വം: ഫാഷിസ്റ്റ് വിരുദ്ധ ചേരിക്ക് കരുത്താകണം -ഡി.സി.സി കോഴിക്കോട്: രാജ്യത്ത് ആസുരമായ ഫാഷിസ്റ്റ് വാഴ്ചക്കെതിരെ ജനാധിപത്യ ശക്തികളെ അണിനിരത്തിയുള്ള പോരാട്ടത്തിന് ഗൗരി ലങ്കേഷിെൻറ രക്തസാക്ഷിത്വം കൂടുതൽ കരുത്തേകുകയാണെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. തോക്കുകൊണ്ട് ഒരു ഗൗരി ലങ്കേഷിനെ നിശ്ശബ്ദയാക്കാനാണ് ഫാഷിസ്റ്റുകൾ ശ്രമിച്ചതെങ്കിൽ ആയിരം ഗൗരി ലങ്കേഷുമാർ ഉയിർത്തെഴുന്നേൽക്കും. സംഘ്പരിവാറിെൻറ ആപത്കരമായ നിലപാടുകൾക്കെതിരെ ഒറ്റക്കെട്ടായി പൊരുതാൻ ഗൗരി ലങ്കേഷെന്ന മാധ്യമപ്രവർത്തക എന്നും ഉൗർജമായി മാറുമെന്ന് പ്രസിഡൻറ് അഡ്വ. ടി. സിദ്ദിഖിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മോഹനൻ പാറക്കടവ് അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തിനുനേരെ ഫാഷിസം വെടിയുതിർത്തു -വിമൺ ഇന്ത്യ മൂവ്മെൻറ് കോഴിക്കോട്: ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിലൂടെ രാജ്യം ഇക്കാലമത്രയും കാത്തുസൂക്ഷിച്ച സ്വതന്ത്ര ചിന്തകളെയും അവകാശങ്ങളെയും സംഘ്പരിവാർ വെടിവെച്ച് കൊല്ലുകയാണ് ചെയ്തിരിക്കുന്നതെന്ന് വിമൺ ഇന്ത്യ മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് കെ.കെ. റൈഹാനത്ത് പറഞ്ഞു. നീതിതേടുന്നവരുടെ കൈകളിൽ രക്തമൊഴിച്ചുകൊണ്ട് രാജ്യത്തെ അതിഭീകരമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടുകയാണ് സംഘ്പരിവാർ ശക്തികൾ. ഈ സാഹചര്യത്തിൽ ജനാധിപത്യ ബോധമുള്ള മുഴുവൻ ജനങ്ങളും വിശിഷ്യാ സ്ത്രീസമൂഹവും ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ തയാറാകണമെന്നും അവർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.