അവശേഷിച്ച ആൺതരിയും പോയി: സങ്കടക്കടലിൽ ഒരു കുടുംബം ----------------------------------------------------------------- മൂത്ത മകൻ രാഷ്​ട്രീയ ആക്രമണത്തിലും, ഇളയവൻ വാഹനാപകടത്തിലുമാണ് മരിച്ചത് --------------------------------------------------------------------

കുറ്റ്യാടി: കുടുംബത്തിന് അത്താണിയാവേണ്ട രണ്ടു ആൺതരികളിൽ മൂത്തയാൾ രാഷ്ട്രീയപ്പകയിൽ ദാരുണമായി കൊല്ലപ്പെടുക, അതി​െൻറ വേദന മാറുംമുമ്പെ ഇളയമകൻ വാഹനാപകടത്തിലും മരിക്കുക. വേളം പുത്തലത്ത് അസീസി​െൻറ കുടുംബത്തിനാണ് ഇൗ ദുരന്തം. ചൊവ്വാഴ്ച വൈകീട്ട് കാക്കുനി തുലാറ്റനട പള്ളിക്കു സമീപം ബൈക്ക് അപകടത്തിലാണ് നിസാമുദ്ദീൻ (19) മരിച്ചത്. നിസാമുദ്ദീൻ സഞ്ചരിച്ച ബൈക്ക് എതിരെവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ വടകര ഗവ. ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെയാണ് മരിച്ചത്. കഴിഞ്ഞ വർഷം ജൂലൈ 15നാണ് സഹോദരൻ നസീറുദ്ദീൻ കൊല്ലപ്പെട്ടത്. എസ്.ഡി.പി.ഐ പ്രവർത്തകരായിരുന്നു പ്രതികൾ. അടുക്കത്ത് മിസ്ബാഹുൽ ഹുദാ കോളജ് രണ്ടാംവർഷ ബി.കോം വിദ്യാർഥിയായിരുന്നു നിസാമുദ്ദീൻ. എസ്.കെ.എസ്.എസ്.എഫ് ശാഖ ട്രഷററും, എം.എസ്.എഫ് ശാഖ സെക്രട്ടറിയുമാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചേരാപുരം ജുമാമസ്ജിദിൽ ഖബറടക്കി. സുന്നി മഹല്ല് ഫെഡറേഷൻ ജില്ല പ്രസിഡൻറ് ആർ.വി. കുട്ടിഹസ്സൻ മുസ്ലിയാർ നമസ്കാരത്തിന് നേതൃത്വം നൽകി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി.വി. അബ്ദുൽവഹാബ് എം.പി, എം.എൽ.എമാരായ പാറക്കൽ അബ്ദുല്ല, എം.കെ. മുനീർ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല, എം.എ. റസാഖ്, എന്നിവർ അനുശോചനം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.