ഉന്മൂലന പ്രത്യയശാസ്ത്രം പരാജിതെൻറ ആയുധം- -സോളിഡാരിറ്റി ഉന്മൂലന പ്രത്യയശാസ്ത്രം പരാജിതെൻറ ആയുധം- -സോളിഡാരിറ്റി കോഴിക്കോട്: അനീതിക്കെതിരെയും വർഗീയതക്കെതിരെയുമുള്ള വിമത ശബ്ദങ്ങളെ അഭിമുഖീകരിക്കുന്നതിനുപകരം ഉന്മൂലന രീതി സ്വീകരിക്കുന്ന ഫാഷിസ്റ്റ് രീതി പരാജിതെൻറ അവസാന ആയുധമാണെന്നും ഇത് ജനാധിപത്യ ഇന്ത്യക്ക് ഏൽപിക്കുന്ന പരിക്ക് ഗുരുതരമാണെന്നും സോളിഡാരിറ്റി ജില്ല പ്രസി. കെ.സി. അൻവർ പറഞ്ഞു. ഉന്മൂലനം പ്രത്യയശാസ്ത്രമായി സ്വീകരിച്ച സംഘടനകളും ആശയങ്ങളും തകരുക എന്നതും അടിച്ചമർത്തപ്പെട്ട നീതിയുടെ ശബ്ദങ്ങൾ വിജയതീരമണിയുകയെന്നതുമാണ് ചരിത്രം. വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ കൂടുതൽ ശക്തമായി പ്രതിരോധിക്കാനുള്ള പ്രചോദനമാണ് ഓരോ രക്തസാക്ഷിത്വവും നിമിത്തമാവേണ്ടത്. അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറം ഇന്ത്യയിലെ എല്ലാ മതേതര കക്ഷികളുടെയും ചരിത്രപരമായ ഐക്യത്തിനുള്ള ആഹ്വാനമായി ഗൗരി ലങ്കേഷിെൻറ മരണത്തെ സമീപിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.