ഫാഷിസത്തിനെതിരെ മുട്ടുമടക്കില്ല ^പി.സി ചാക്കോ

ഫാഷിസത്തിനെതിരെ മുട്ടുമടക്കില്ല -പി.സി ചാക്കോ ഫാഷിസത്തിനെതിരെ മുട്ടുമടക്കില്ല -പി.സി. ചാക്കോ കോഴിക്കോട്: സംഘ്പരിവാര്‍ ഫാഷിസത്തിനെതിരെ മുട്ടുമടക്കില്ലെന്ന് എ.ഐ.സി.സി വക്താവ് പി.സി. ചാക്കോ. സംഘ്പരിവാറി​െൻറ അസഹിഷ്ണുത വെടിയുണ്ടകളായി പുറത്തുവന്നതി​െൻറ ഒടുവിലത്തെ ഇരയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകം. ഈ ഫാഷിസ്റ്റുകള്‍ക്കു മുന്നില്‍ രാജ്യം തോറ്റുപോവില്ല. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ ജനാധിപത്യ--മതേതര കൂട്ടായ്മക്ക് ശക്തമായ നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് സജ്ജമാവുകയാണ്. ഒക്‌ടോബറില്‍ പൂര്‍ത്തിയാകുന്ന സംഘടന തെരഞ്ഞെടുപ്പിലൂടെ രാഹുൽ ഗാന്ധി കോണ്‍ഗ്രസി​െൻറ പരമോന്നത പദവിയില്‍ എത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം ഡി.സി.സി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാക്കോ. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിക്കും. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എൻ. സുബ്രഹ്മണ്യന്‍, അഡ്വ. പി.എം. സുരേഷ്ബാബു, സെക്രട്ടറിമാരായ അഡ്വ. കെ. പ്രവീണ്‍കുമാർ, കെ. ജയന്ത് എന്നിവര്‍ സംസാരിച്ചു. ജില്ല ഭാരവാഹികളായ ഇ. ഗണേഷ്ബാബു സ്വാഗതവും സി.ജെ. ആൻറണി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.