ഗുരുചിന്ത സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരമേകും -പന്ന്യൻ ഗുരുചിന്ത സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരമേകും -പന്ന്യൻ കോഴിക്കോട്: സമൂഹത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രീനാരായണ ഗുരുവിെൻറ ചിന്തകൾ ഉപകരിക്കുെമന്ന് സി.പി.െഎ കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. രാജ്യത്തെ പ്രമുഖ നവോത്ഥാന നായകനായി ഗുരുവിന് ചരിത്രത്തിൽ ഇടംനേടാനാവാത്തതിന് പിന്നിൽ സവർണരുെട ജാതിചിന്തയായിരുന്നു. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂനിയൻ സംഘടിപ്പിച്ച ശ്രീനാരായണ ഗുരു ജയന്തി ആഘോഷ സമ്മേളനം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ മുൻകാല ധാരണകളെയും കീഴ്വഴക്കങ്ങളെയും വെല്ലുവിളിക്കാൻ ഗുരുവിന് കഴിഞ്ഞു. സാമൂഹിക വിപ്ലവത്തിെൻറ തുടക്കമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയെന്നും പന്ന്യൻ കൂട്ടിച്ചേർത്തു. ശ്രീകണ്ഠേശ്വര ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച ജയന്തി ഘോഷയാത്ര പി.വി. ഗംഗാധരൻ ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ നിശ്ചലദൃശ്യങ്ങൾ അണിനിരന്ന ഘോഷയാത്ര നളന്ദ ഒാഡിറ്റോറിയത്തിൽ അവസാനിച്ചു. സേമ്മളനത്തിൽ ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് മുഖ്യ പ്രഭാഷണവും സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ സമ്മാനദാനവും നിർവഹിച്ചു. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന മഹാ സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂനിയൻ പ്രസിഡൻറ് ടി. ഷനൂബ് അധ്യക്ഷനായിരുന്നു. ബി.ജെ.പി ജില്ല ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ ജയന്തി സന്ദേശം നൽകി. കോഴിക്കോട് യൂനിയൻ സെക്രട്ടറി സി. സുധീഷ് സ്വാഗതവും കെ. ബിനുകുമാർ നന്ദിയും പറഞ്ഞു. വിബ്ജിയോർ ഹ്രസ്വചിത്രമേളയുടെ ഫെലോഷിപ് നേടിയ മാധ്യമം സീനിയർ ഫോേട്ടാഗ്രാഫർ പി. അഭിജിത്ത്, അഡ്വ. എം. രാജൻ, അരീക്കൽ മുരളീധരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പടം PK
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.