കക്കാടംപൊയിലിൽ യുവാക്കൾക്ക് മർദ്ദനമേറ്റ സംഭവം: അന്വേഷണം പോലിസിനെ കുഴക്കുന്നു

കക്കാടംപൊയിലിൽ യുവാക്കൾക്ക് മർദനമേറ്റ സംഭവം: അന്വേഷണം പൊലീസിനെ കുഴക്കുന്നു തിരുവമ്പാടി: കക്കാടംപൊയിലിലെ വിവാദ വാട്ടർ തീം പാർക്കിന് സമീപം യുവാക്കൾക്ക് മർദനമേറ്റ കേസ് അന്വേഷണം പൊലീസിനെ കുഴക്കുന്നു. സംഭവത്തിന് സാക്ഷികളില്ലെന്നതാണ് പൊലീസിന് തലവേദനയാകുന്നത്. കേസ് അന്വേഷണ ചുമതലയുള്ള താമരശ്ശേരി സി.ഐ അഗസ്റ്റിൻ കക്കാടംപൊയിലിലെ സംഭവ സ്ഥലത്തെത്തി പ്രദേശവാസികളുടെ മൊഴിയെടുത്തെങ്കിലും വേണ്ടത്രെ തെളിവുകൾ ലഭിച്ചില്ലെന്നാണ് സൂചന. അർധ രാത്രിയാണ് യുവാക്കൾ മർദിക്കപ്പെട്ടത്. ഈ സമയം, ആക്രമികളല്ലാത്ത മറ്റാരും സ്ഥലത്തുണ്ടായിരുന്നില്ലത്രെ. ഈ സാഹചര്യത്തിൽ കേസിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാനാകുമോയെന്ന സംശയത്തിലാണ് പൊലീസ്. അതേ സമയം, സംഭവത്തിൽ മൂക്കിന് സാരമായി പരിക്കേറ്റ കൊടിയത്തൂർ ഷാനു ജസീം കമ്പളത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. യുവാക്കളുടെ മൊഴിയെ തുടർന്ന് രണ്ട് പൊലീസുകാർ ഉൾപ്പെടെ 14 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരുവോണ തലേന്ന് രാത്രിയാണ് കൊടിയത്തൂർ സ്വദേശികളായ നാല് യുവാക്കൾക്ക് കക്കാടംപൊയിൽ വാട്ടർ തീം പാർക്കിന് സമീപം മർദനമേറ്റത്. വാട്ടർ തീം പാർക്കി​െൻറ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയെന്നാരോപിച്ചാണ് ഒരു സംഘമാളുകൾ മർദിച്ചതെന്ന് ഇരകൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മർദകരൊടൊപ്പം ചേർന്ന് അപമര്യാദയായി പെരുമാറിയെന്നാണ് രണ്ട് പൊലീസുകാർക്കെതിരെ ഇരകൾ നൽകിയ മൊഴി. യുവാക്കൾക്ക് മർദനമേറ്റതിൽ വ്യാപകമായ പ്രതിഷേധമാണുയർന്നത്. ഡി.വൈ.എഫ്.ഐ ,കോൺഗ്രസ് സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.