വാണിമേൽ: തോട്ടത്തിൽ കുടുംബം അധ്യാപക ദിനത്തിൽ കുടുംബത്തിലെ മുതിർന്ന അധ്യാപകരെ ആദരിച്ചു. 70 വയസ്സ് തികഞ്ഞ നാല് അധ്യാപകരെയാണ് കുടുംബം ആദരിച്ചത്. എ.ഇ.ഒ ആയി സേവനം അനുഷ്ഠിച്ച ടി. സൂപ്പി, പ്രധാനാധ്യാപകനായിരുന്ന കുഞ്ഞാലി, മറ്റ് വിവിധ സ്കൂളിലെ അധ്യാപകരായ, പി.പി. കുഞ്ഞബ്ദുല്ല, ടി. അബ്ദുറഹ്മാൻ എന്നിവരെയാണ് ആദരിച്ചത്. വിദ്യാഭ്യാസ മേഖലയിൽ ഈ കുടുംബത്തിൽ 42 പേരാണ് അധ്യാപകരായി ജോലിചെയ്യുന്നത്. 15 പേർ വടകര വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളിലും മറ്റ് അംഗങ്ങൾ ജില്ലക്ക് പുറത്തുമാണ് ജോലിചെയ്യുന്നത്. വാണിമേൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അശ്റഫ് കൊറ്റാല ഉദ്ഘാടനം ചെയ്തു. പി.പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ. ഹേമചന്ദ്രൻ മുതിർന്ന അധ്യാപകരെ ആദരിച്ചു. എം.എ. വാണിമേൽ അധ്യാപക സന്ദേശം നടത്തി. സി.വി. മുഹമ്മദ്, വി.കെ. കുഞ്ഞമ്മദ്, എൻ.പി. കുഞ്ഞമ്മദ്, ടി. അമ്മദ്, വി.കെ. അശ്റഫ്, സുബൈർ തോട്ടക്കുനി, എം.കെ. ഫൈസൽ എന്നിവർ സംസാരിച്ചു. സി.വി. അഷ്റഫ് പ്രാർഥനാ ഗാനം അവതരിപ്പിച്ചു. എം.സി. അബ്ദുൽ ഗഫൂർ സ്വാഗതവും സി.വി. മുഹമ്മദ് നന്ദിയും പറഞ്ഞു. ഈദ് സംഗമവും അനുമോദനവും വാണിമേൽ: ഇസ്‌ലാഹി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈദ് സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. കേന്ദ്ര വിദേശകാര്യ വകുപ്പിന് കീഴിൽ ഈജിപ്തിലെ മൗലാനാ ആസാദ് ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിെൻറ ഡയറക്ടർ ആയി തെരഞ്ഞെടുക്കപ്പെട്ട വാണിമേൽ സ്വദേശിയും എറണാകുളം മഹാരാജാസ് കോളജ് അറബിക് വിഭാഗം തലവനുമായ ഡോ. ലിയാഖത്ത് അലി കളത്തിൽ, കോട്ടയം മെഡിക്കൽ കോളജിൽ നിന്നും മേക്സിലോ ഫേഷ്യൽ സർജറിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് അലി തയ്യുള്ളതിൽ, കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ടിങ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സജ്ജാദ് കളത്തിൽ, അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിലെ റാങ്ക് ജേതാവ് ജസീം അബ്ദുൽ ജലീൽ വന്നത്താംകണ്ടി എന്നിവർക്ക് പുരസ്കാരം നൽകി. പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.വി.എം വാണിമേൽ, വി.എം. അബ്ദുൽ വഹാബ്, സി.കെ. കാസിം, ജാഫർ വാണിമേൽ, എം.കെ. മജീദ് എന്നിവർ സംസാരിച്ചു. Saji 3 ചിത്രം: വാണിമേൽ തോട്ടത്തിൽ കുടുംബം മുതിർന്ന അധ്യാപകരെ ആദരിച്ച ചടങ്ങ് tue
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.