ഗൗരി ലങ്കേഷി​െൻറ കൊലപാതകം; തീജ്വാലയായി പ്രതിഷേധം

പേരാമ്പ്ര: രാജ്യത്തി​െൻറ മതനിരപേക്ഷത തകർക്കുന്നവർക്കെതിരെ തൂലികകൊണ്ട് വിപ്ലവം തീർത്ത ഗൗരി ലങ്കേഷിനെ അറുകൊല ചെയ്തതിൽ നാടെങ്ങും പ്രതിഷേധാഗ്നി ആളിക്കത്തി. പേരാമ്പ്ര പ്രസ് ക്ലബി​െൻറ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. കോടതി റോഡിൽനിന്നാരംഭിച്ച പ്രകടനം മാർക്കറ്റ് പരിസരത്ത് സമാപിച്ചു. പ്രസ് ക്ലബ് പ്രസിഡൻറ് ഇ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ.എം. ബാബു, കെ. കുഞ്ഞബ്ദുല്ല, ബാലകൃഷ്ണൻ ചായികുളങ്ങര, എൻ.കെ. കുഞ്ഞിമുഹമ്മദ്, ശശി കിഴക്കൻ പേരാമ്പ്ര, ഇബ്രാഹിം കൽപത്തൂർ, സുരേഷ് നൊച്ചാട് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് പ്രശാന്ത് പാലേരി, പി.സി. സുരേന്ദ്രനാഥ്, സി.കെ. ബാലകൃഷ്ണൻ, ദേവരാജ് കന്നാട്ടി എന്നിവർ നേതൃത്വം നൽകി. പേരാമ്പ്രയിൽ സി.പി.ഐ പ്രകടനം നടത്തി. മണ്ഡലം സെക്രട്ടറി ഇ. കുഞ്ഞിരാമൻ, എ.കെ. ചന്ദ്രൻ, കെ. നാരായണക്കുറുപ്പ്, അജയ് ആവള, ടി. ശിവദാസൻ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ ഇ. കുഞ്ഞിരാമൻ, ആർ. ശശി എന്നിവർ സംസാരിച്ചു. ജനാധിപത്യ മഹിള അസോസിയേഷൻ നടത്തിയ പ്രതിഷേധ പ്രകടനത്തിന് അജിത കൊമ്മിളിയാട്ട്, കെ.എം. റീന, പി. വത്സല, കെ. ഷാജിമ എന്നിവർ നേതൃത്വം നൽകി. യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രകടനത്തിന് ആർ.കെ. മുഹമ്മദ്, എം.പി. സിറാജ്, കെ.പി. റസാഖ്, സഈദ് അയനിക്കൽ, കെ.പി. നിയാസ്, പി.പി. സിറാജ്, അഷ്റഫ്, നഹാസ് എന്നിവർ നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പി.കെ. അജീഷ്, പി.എസ്. പ്രവീൺ, ഒ.ടി. രാജു, എം.എം. ജിജേഷ് എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ് പേരാമ്പ്രയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് രാജൻ മരുതേരി, മുനീർ എരവത്ത്, സത്യൻ കടിയങ്ങാട്, വാസു വേങ്ങേരി എന്നിവർ നേതൃത്വം നൽകി. പുരോഗമന കലാസാഹിത്യ സംഘത്തി​െൻറ നേതൃത്വത്തിലും പേരാമ്പ്രയിൽ പ്രതിഷേധയോഗവും പ്രകടനവും നടത്തി. ബസ്സ്റ്റാൻഡ് പരിസരത്തെ കടകളുടെ ബോർഡ് നശിപ്പിച്ചു പേരാമ്പ്ര: പേരാമ്പ്ര ബസ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന സലാല മൊബൈൽസ്, നാഗാർജുന ഔഷധശാല, സ്കിൽ കോപ്പിയർ സ​െൻറർ സ്ഥാപനങ്ങളുടെ ബോർഡുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. നേരത്തേ നിരന്തരമായി ഈ ഭാഗത്ത് മദ്യക്കുപ്പികൾ പൊട്ടിച്ച് വിതറുകയും സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തിരുന്നതായി വ്യാപാരികൾ പറയുന്നു. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.