ആവണി പൂവരങ്ങിന് ഒരുക്കം പൂർത്തിയായി

കൊയിലാണ്ടി: പൂക്കാട് കലാലയത്തി​െൻറ . െസപ്റ്റംബർ എട്ടിന് രാവിലെ 10.30ന് വി.ആർ. സുധീഷ് ഉദ്ഘാടനം ചെയ്യും. കലക്ടർ യു.വി. ജോസ് മുഖ്യാതിഥിയാകും. ശാസ്ത്രീയ നൃത്തങ്ങൾ, നാടോടിനൃത്തങ്ങൾ, വാദ്യവൃന്ദം, ഗാനമേള, സംഘഗാനങ്ങൾ, ചിത്രപ്രദർശനം, കാവ്യകൈരളി, നാടകം എന്നിവ നടക്കും. 800-ഓളം കലാകാരന്മാർ പങ്കാളികളാകും. ശനിയാഴ്ച നാലിനു നടക്കുന്ന സമാപന സമ്മേളനം വി.ടി. മുരളി ഉദ്ഘാടനം ചെയ്യും. പത്മശ്രീ പുരസ്കാരം നേടിയ മീനാക്ഷിയമ്മയെ ആദരിക്കും. ചതയദിനാഘോഷം കൊയിലാണ്ടി: ശ്രീനാരായണ ഗുരുവി​െൻറ 163-ാം ജന്മദിനം വിപുലപരിപാടികളോടെ ആഘോഷിച്ചു. എസ്.എൻ.ഡി.പി യോഗത്തി​െൻറ പരിപാടിയിൽ പറമ്പത്ത് ദാസൻ പതാക ഉയർത്തി. താലൂക്ക് ആശുപത്രിയിൽ അന്നദാനം നടത്തി. അങ്ങാടിയിൽ ഘോഷയാത്ര നടത്തി. ഊട്ടേരി രവീന്ദ്രൻ, കെ.കെ. ശ്രീധരൻ, വി.കെ. സുരേന്ദ്രൻ, സുരേഷ് മേലെപുറത്ത്, ചോയിക്കുട്ടി, കെ.വി. സന്തോഷ് എന്നിവർ നേതൃത്വം നൽകി. പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രയോഗം ശ്രീനാരായണ ഗുരുവി​െൻറ ഛായാചിത്രത്തോടെ നഗരപ്രദക്ഷിണം നടത്തി. കേളോത്ത് അശോകൻ, പി. മോഹനൻ, കെ. ശിവദാസ്, പി.കെ. ശശീന്ദ്രൻ, പി.വി. വാസു, മനോജ് പയറ്റുവളപ്പിൽ എന്നിവർ നേതൃത്വം നൽകി. എസ്.പി.സി ക്യാമ്പ് കൊയിലാണ്ടി: മൂന്നുദിവസം നീളുന്ന എസ്.പി.സി ക്യാമ്പ് ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ വ്യാഴാഴ്ച തുടങ്ങും. രാവിലെ 10ന് സി.ഐ കെ. ഉണ്ണികൃഷ്ണൻ പതാക ഉയർത്തും. നഗരസഭ അധ്യക്ഷൻ കെ. സത്യൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.