ജാതി സർട്ടിഫിക്കറ്റിന്​ എത്തുന്നവരെ ജീവനക്കാർ വട്ടം കറക്കുന്നതായി പരാതി

കോഴിക്കോട്: തഹസിൽദാറുടെ ഒാഫിസിൽ ജാതി സർട്ടിഫിക്കറ്റിനായി എത്തുന്നവരെ വട്ടം കറക്കുന്നതായി ആക്ഷേപം. വിവിധ സാേങ്കതിക കാരണങ്ങൾ പറഞ്ഞാണ് ബന്ധപ്പെട്ട സെക്ഷൻ ജീവനക്കാർ പൊതുജനങ്ങളെ കഷ്ടപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ പഠിക്കുന്ന കുട്ടിയുടെ രക്ഷിതാവ് െഎ.സി.എസ്.സി പരീക്ഷക്കായി ജാതി സർട്ടിഫിക്കറ്റിന് സമീപിച്ചപ്പോൾ താമസം ബംഗളൂരുവിലായതിനാൽ ജാതി സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന് പറഞ്ഞ് 'കെ' സെക്ഷനിൽനിന്ന് തിരിച്ചയച്ചു. കോഴിക്കോട് വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തെ വിലാസം വ്യക്തമാക്കുന്ന കുട്ടിയുടെ പാസ്േപാർട്ടി​െൻറ കോപ്പിയും ജനന സർട്ടിഫിക്കറ്റി​െൻറ കോപ്പിയും രക്ഷിതാവി​െൻറ പാസ്പോർട്ട് കോപ്പിയും നൽകിയെങ്കിലും സർട്ടിഫിക്കറ്റ് നൽകാൻ തയാറായില്ലത്രെ. തുടർന്ന് കലക്ടർക്ക് പരാതി കൊടുത്ത ശേഷമാണ് കുടുംബത്തിന് ജാതി സർട്ടിഫിക്കറ്റ് കിട്ടിയത്. ബംഗളൂരുവിൽനിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാനായി കോഴിക്കോട്ട് എത്തിയ കുടുംബത്തിന് ദിവസം മുഴുവൻ അലഞ്ഞ ശേഷമാണ് സർട്ടിഫിക്കറ്റ് കിട്ടിയത്. ജാതി സർട്ടിഫിക്കറ്റിനും മറ്റുമായി എത്തുന്ന നിരവധി പേർ ഇത്തരത്തിൽ അകാരണമായി ഉദ്യോഗസ്ഥ പീഡനം മൂലം ദുരിതം അനുഭവിക്കുന്നതായി ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.