പുതിയ മദ്യഷാപ്പുകൾ തുറക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതം^മന്ത്രി

പുതിയ മദ്യഷാപ്പുകൾ തുറക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതം-മന്ത്രി വേങ്ങേരി: സംസ്ഥാനത്ത് പുതിയ മദ്യഷാപ്പുകൾ തുറക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പുതിയ മദ്യശാലകളും യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് അടച്ചുപൂട്ടിയ ബെവ്‌കോ, കൺസ്യൂമർ ഫെഡ് ഔട്ട്‌ലറ്റുകളും ഇനി തുറക്കില്ലെന്നും അദ്ദേഹം അറിയിച്ചു. കൺസ്യൂമർഫെഡ് ജീവനക്കാരുടെ ഓണാഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ഇതുവരെ സ്വീകരിച്ചത് സുപ്രീംകോടതിവിധി പ്രകാരമുള്ള നടപടികൾ മാത്രമാണെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ടി.പി. രാമകൃഷ്ണൻ പ‍റഞ്ഞു. കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഫോർസ്റ്റാറുകളുടെയും ഹെറിറ്റേജ് ഹോട്ടലുകളുടെയും ദൂരപരിധി മാത്രമാണ് കുറച്ചത്. വിദേശടൂറിസ്റ്റുകളെ ആകർഷിക്കുന്ന കാര്യത്തിൽ സംസ്ഥാനം പിറകോട്ട് പോയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലുൾപ്പെടെ സർക്കാർ ആശുപത്രികളോട് ചേർന്ന് മാതൃക ഡീ അഡിക്ഷൻ സ​െൻററുകൾ ആരംഭിക്കും. സ​െൻററിനാവശ്യമായ സ്ഥലം, ചികിത്സ, പുനരധിവാസം, തൊഴിൽ എന്നിവ ഉൾപ്പെടെയുള്ള പാക്കേജാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കൺസ്യൂമർഫെഡ്് ചെയർമാൻ എം. മെഹബൂബ് അധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ്് സ്പെഷൽ ഓഫിസർ അബ്ദുൽ റഷീദ്, സം‍ഘമൈത്രി ചെയർമാൻ നാരായണൻ കൽപകശ്ശേരി, സോണൽ മാനേജർ കെ. ഗിരീഷ് എന്നിവർ സംസാരിച്ചു. റീജനൽ മാനേജർ വി.കെ. രാജേഷ് സ്വാഗതവും സ്വാഗതസംഘം കൺവീനർ കെ. സുധീർദാസ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അര‍ങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.