ട്രെയിനിൽ കടത്തിയ പുകയില ഉൽപന്നങ്ങൾ പിടികൂടി

കോഴിക്കോട്: ട്രെയിനിൽ കടത്തിയ രണ്ടു ലക്ഷത്തോളം രൂപ വിലയുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. നിസാമുദ്ദീൻ-തിരുവനന്തപുരം വീക്കിലി എക്സ്പ്രസിലാണ് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. കോഴിക്കോട് ആർ.പി.എഫ് എസ്.െഎ എൻ. നിശാന്തും സംഘവുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്നും കേസ് എക്സൈസിന് കൈമാറിയതായും ആർ.പി.എഫ് അറിയിച്ചു. എഴുത്തുകാരെ വകവരുത്തുന്ന ഫാഷിസ്റ്റ് നീക്കം പ്രതിഷേധാർഹം -എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട്: ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന എഴുത്തുകാരെ കൊലപ്പെടുത്തുന്ന ഫാഷിസ്റ്റ് നീക്കം പ്രതിഷേധാർഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. വിദ്വേഷ രാഷ്ട്രീയത്തിലൂടെ ലാഭം പ്രതീക്ഷിക്കുന്നവരുടെ ആശയ പാപ്പരത്തമാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്. മുതിർന്ന എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ നടത്തുന്ന ഇത്തരം നിഷ്ഠുരമായ അക്രമങ്ങൾക്കു പിന്നിലെ ഗൂഢാലോചന ഉൾെപ്പടെ പുറത്തുകൊണ്ടുവരാൻ ഉന്നതതല അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡൻറ് ഓണംപിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.