കുറ്റ്യാടി: സോളിഡാരിറ്റി ആഭിമുഖ്യത്തിൽ കുറ്റ്യാടിയിൽ ജില്ലതല ബുധനാഴ്ച ഐഡിയൽ പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. വൈകീട്ട് ആറിന് തുടങ്ങുന്ന മത്സരത്തിൽ എട്ടു ടീമുകൾ പങ്കെടുക്കും. വിരമിച്ച പ്രധാനാധ്യാപികയെ ആദരിച്ചു കുറ്റ്യാടി: നടുപ്പൊയിൽ യു.പി സ്കൂൾ മുൻ മാനേജറും പ്രധാനാധ്യാപികയുമായിരുന്ന എൻ.പി. സൗദാമിനിക്ക് അധ്യാപക ദിനത്തിൽ ആദരം. വിദ്യാർഥികളും അധ്യാപകരും അവരുടെ വീട്ടിലെത്തി പൊന്നാടയണിയിച്ചു. പ്രധാനാധ്യാപിക എസ്.കെ. അജിത, പി.കെ. സുരേഷ്, ബി. പ്രജോഷ് കുമാർ, കെ. ബിനി, കെ. പ്രമോദ്, പി.പി. കുഞ്ഞമ്മദ്, പി.പി. രാജൻ എന്നിവർ സംബന്ധിച്ചു. അധ്യാപക ദിനാചരണം തിരുവള്ളൂർ: അധ്യാപക ദിനത്തിൽ എം.എസ്.എഫ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ മുതിർന്ന അധ്യാപകനായ ഗോവിന്ദനെ ആദരിച്ചു. ജില്ല വൈസ് പ്രസിഡൻറ് കെ.വി. തൻവീർ ഉദ്ഘാടനം ചെയ്തു. അലി വള്ള്യാട്, അഷ്റഫ്, ശ്രീധരൻ, ഗിരീഷ്, പി.കെ. ഖാസിം, സി. അസ്ലം, കെ. അർശാദ്, കെ.സി. ഫാസിൽ, പി. റംഷീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.