കോഴിക്കോട്: വിനോദസഞ്ചാരവകുപ്പും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് അഞ്ചുദിവസമായി നടത്തിയ ഓണം വാരാഘോഷം സമാപിച്ചു. ബീച്ചിലൊരുക്കിയ പ്രധാനവേദിയിൽ നടന്ന ചടങ്ങിൽ നടൻ വിനീത് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. എ. പ്രദീപ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ മീര ദർശക്, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, കെ.സി. അബു, കമാൽ വരദൂർ, മുസാഫർ അഹമ്മദ് എന്നിവർ സംസാരിച്ചു. ജില്ല കലക്ടർ യു.വി. ജോസ് സ്വാഗതവും എസ്.കെ. സജീഷ് നന്ദിയും പറഞ്ഞു. തുടർന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി, മകൻ ദീപാങ്കുരൻ എന്നിവർ നയിച്ച സംഗീതസന്ധ്യ അരങ്ങേറി. ടൗൺഹാളിൽ കാഴ്ച വടകരയുടെ നേതൃത്വത്തിൽ എം.ടിയും ഞാനും എന്ന നാടകവും തളിയിൽ അജയ് ഗോപാലിെൻറ നേതൃത്വത്തിൽ ഗിരീഷ് പുത്തഞ്ചേരി നൈറ്റും അരങ്ങേറി. സമാപനദിവസം ജനറേഷൻ മ്യൂസിക്, കരകാട്ടം, കാവടിയാട്ടം, മാപ്പിളപ്പാട്ട്, വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംഗീതവിരുന്ന് എന്നിവയും അരങ്ങേറി. photo pk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.