കൃഷിയിൽ നൂറുമേനി വിജയം കൊയ്​ത്​ റിട്ട. അധ്യാപകൻ

നന്മണ്ട: കൂളിപ്പൊയിലിലെ അരീപ്രത്ത് പറമ്പ് വിവിധ കൃഷികളാൽ െഎശ്വര്യത്തി​െൻറ നിറക്കാഴ്ചയാണ്. ചേളന്നൂർ എ.കെ.കെ.ആർ ഹൈസ്കൂളിൽനിന്ന് വിരമിച്ച കക്കുഴികണ്ടി അരീപ്രത്ത് മൊയ്തീൻകോയയുടെ വിയർപ്പി​െൻറ വിലയാണ് ഇൗ നിറക്കാഴ്ച നൽകുന്നത്. അരീപ്രത്ത് എത്തുന്ന ഏതൊരാളെയും ആദ്യം വരവേൽക്കുന്നത് മൊയ്തീൻകോയ നിർമിച്ച സുന്ദരമായ പാർക്കാണ്. ഇവിടെ എത്തുന്നവർക്ക് ഒൗഷധ നാരങ്ങയായ ബബ്ലിയും മറ്റു പഴവർഗങ്ങളായ റമ്പുട്ടാനും ചാമ്പക്കയും മുട്ടപ്പഴവും പേരക്കയും സപ്പോട്ടയും സുലഭം. മത്സ്യകൃഷിയാകെട്ട മൂന്ന് സ​െൻറ് സ്ഥലത്തെ കുളത്തിലാണ്. 15 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള കുളത്തിൽ രോഗു ഇനത്തിൽപെട്ട 200 മത്സ്യങ്ങളാണുള്ളത്. പറമ്പിലും പാടത്തുമായി പച്ചക്കറികൃഷി കൂടാതെ ചേമ്പ്, ചേന, മഞ്ഞൾ, ഇഞ്ചി, നെല്ല്, വാഴ എന്നിവ കൃഷി ചെയ്യുന്നുണ്ട്. പറമ്പിലെ കൃഷി നനക്കാനും ജല വിനിയോഗം കുറക്കാനും ട്രിപ് ഇറിഗേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. പപ്പായ പുഷ്പിച്ചുവരുേമ്പാൾ തളിര് നുള്ളിക്കളഞ്ഞാൽ ഒന്നിലധികം ശിഖരങ്ങൾ വളരുമെന്നും അദ്ദേഹം പറയുന്നു. രാസവളം തീരെ ഉപയോഗിക്കാതെ ജൈവവളമാണ് ഉപയോഗിക്കുന്നത്. മികച്ച കർഷകനായി കർഷകദിനത്തിൽ നന്മണ്ട സഹകരണ ബാങ്ക് ആദരിച്ചിട്ടുണ്ട്. നിരവധി വിദ്യാർഥികളാണ് പാർക്കും കൃഷിയിടവും സന്ദർശിക്കാനെത്തുന്നത്. പടം..
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.