മാലിന്യത്തിൽനിന്ന്​ സ്വാതന്ത്ര്യം നേടാതെ കാക്കൂർ

നന്മണ്ട: റോഡരികിലെ മാലിന്യച്ചാക്കുകളിൽനിന്നുള്ള ദുർഗന്ധം പ്രദേശവാസികളെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു. കോഴിക്കോട് -ബാലുശ്ശേരി റോഡിൽ കാക്കൂർ 11/4ൽ ആണ് മാലിന്യച്ചാക്കുകൾ കൂട്ടിയിട്ടിരിക്കുന്നത്. കാക്കൂർ പഞ്ചായത്തി​െൻറ മാലിന്യ മുക്ത പരിപാടിയുടെ ഭാഗമായി മാസങ്ങൾക്കു മുമ്പ് തള്ളിയതാണ് ഇൗ ചാക്കുകൾ. അന്തരീക്ഷ മലിനീകരണത്തിനും കൊതുകുകൾ വഴി രോഗം പരത്താനും ഇത് ഇടയാക്കുന്നുണ്ട്. ചില ചാക്കുകൾ പൊട്ടിയത് കാരണം മാലിന്യം പുറത്തേക്ക് തള്ളിയ നിലയിലാണ്. മഴവെള്ളം തളംകെട്ടി നിൽക്കുന്നത് കൊതുകുകളുടെ വാസസ്ഥലമായി മാറുകയും ചെയ്തു. ആഗസ്റ്റ് 15ന് മാലിന്യത്തിൽനിന്നുള്ള സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമാണ് ഭരണ സിരാകേന്ദ്രങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയത്. എന്നാൽ, മാലിന്യവണ്ടിയെയും കാത്ത് കഴിയുേമ്പാഴേക്കും രോഗബാധിതരുടെ എണ്ണം കൂട്ടുന്നുവെന്നും നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.