ജാമ്യം കിട്ടിയിട്ടും ആദിവാസി യുവാവി​െൻറ ഒാണം അഴിക്കുള്ളിൽ

കൽപറ്റ: ജാമ്യം കിട്ടാത്തതിനാൽ ഒാണം ജയിലിൽ ആേഘാഷിക്കേണ്ടി വരുന്നവരെക്കുറിച്ച് കേരളം വാതോരാതെ ചർച്ചചെയ്യുേമ്പാൾ ജാമ്യം ലഭിച്ചിട്ടും ആദിവാസി യുവാവി​െൻറ ഒാണം അഴിക്കുള്ളിലായി. സുൽത്താൻ ബത്തേരിക്കടുത്ത മൂലങ്കാവ് കൊയിലിപ്പുര കോളനിയിലെ മനുവാണ് (24) ഭൂമി സ്വന്തമായുള്ളതും അതി​െൻറ അസ്സൽ രേഖകള്‍ കൈയിലുള്ളതുമായ രണ്ടു പേരെ ജാമ്യം നിൽക്കാന്‍ കിട്ടിയില്ലെന്ന കാരണത്താൽ ഒാണനാളുകളിൽ ജയിലിൽ തന്നെ കഴിയുന്നത്. ഗോത്രവർഗ വിഭാഗക്കാരിയായ പെൺകുട്ടിയെ ഉപദ്രവിച്ച കേസിലാണ് മനുവിനെ അറസ്റ്റ് ചെയ്തത്. പോക്േസാ നിയമത്തിലെ ചില വകുപ്പുകൾ പ്രകാരമാണ് േകസെടുത്തത്. കൽപറ്റ പോക്സോ കോടതിയിൽനിന്ന് ആഗസ്റ്റ് 31ന് ജാമ്യം ലഭിച്ചു. എന്നാൽ, ജാമ്യവ്യവസ്ഥ ഇൗ യുവാവിനെ തടവറയിൽ തന്നെ തുടരാൻ നിർബന്ധിതനാക്കുകയായിരുന്നു. ഏറ്റവും പുതിയ രണ്ടു നികുതിശീട്ടില്‍ ജാമ്യം അനുവദിക്കുകയാണ് കോടതികളിലെ പതിവ്. മനുവിനുവേണ്ടി നികുതിശീട്ടുമായി രണ്ടു ജാമ്യക്കാർ ഹാജരാവുകയും ചെയ്തിരുന്നു. എന്നാൽ, ഒറിജിനൽ ആധാരം ഇല്ലാത്തതിനാൽ ജാമ്യത്തിലിറങ്ങാനായില്ല. ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിയുടെ വിവേചനാധികാരത്തിൽപെടുന്നതിനാൽ ഇത്തരം നിബന്ധനകൾക്കെതിരെ മേൽകോടതിയിൽ പോകാനും കഴിയില്ല. വയനാട്ടിലെ ആദിവാസി വിഭാഗക്കാർക്കെതിരായ ചില കേസുകളിൽ ജാമ്യത്തിന് ഒറിജിനൽ ആധാരം കോടതിയിൽ ഹാജരാക്കാൻ ഇൗയടുത്ത കാലത്ത് വ്യവസ്ഥ ചെയ്തു തുടങ്ങിയത് ഇവരെ കുഴക്കുകയാണ്. നേരത്തേ, പ്രായപൂർത്തിയാകാതെ വിവാഹം കഴിച്ചതിന് പോക്സോ കേസ് ചുമത്തപ്പെട്ട് ജയിലിലായ ശിവദാസനും ബാബുവിനും അഭിക്കുമൊക്കെ ജാമ്യത്തിലിറങ്ങാൻ ഇൗ രീതിയിൽ കോടതി വ്യവസ്ഥ വെച്ചിരുന്നു. വയനാട്ടിലെ ആദിവാസി വിഭാഗക്കാരിൽ മിക്കവരും സ്വന്തമായി ഭൂമിയില്ലാത്തവരാണ്. ഉള്ളവരുടേതാകെട്ട, ആധാരം ഏറിയ കൂറും ബാങ്കിലോ മറ്റോ പണയത്തിലായിരിക്കുകയും ചെയ്യും. ചെറുകിട കർഷകരുടെയും തൊഴിലാളികളുടെയുമൊക്കെ അവസ്ഥ ഇതുതന്നെ. ആധാരം കൈയിലുള്ള ജനറൽ വിഭാഗക്കാരിൽ ഭൂരിഭാഗവും ആദിവാസികൾക്ക് ജാമ്യത്തിനായി അത് കോടതിയിൽ സമർപ്പിക്കാൻ തയാറാകാറുമില്ല. ഇൗ സാഹചര്യത്തിൽ, ജാമ്യം കിട്ടിയിട്ടും ആഴ്ചകളോളം ജയിലിൽ തുടരേണ്ട സാഹചര്യം ശിവദാസിനും അഭിക്കുമൊക്കെ ഉണ്ടായിരുന്നു. ഇനി കോടതിയുടെ പ്രവൃത്തി ദിവസം സെപ്റ്റംബർ ഏഴാണ്. ഒറിജിനൽ ആധാരവുമായി രണ്ടു ജാമ്യക്കാരെ കോടതിയിലെത്തിച്ചില്ലെങ്കിൽ മനു തടവറയിൽ തുടരും. വയനാട്ടിലെ പാർശ്വവത്കൃത സമൂഹത്തി​െൻറ കാര്യത്തിൽ ഇവിടത്തെ സാമൂഹിക, രാഷ്ട്രീയ അവസ്ഥകള്‍ പരിഗണിക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നു. എൻ.എസ്. നിസാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.