എയർപോർട്ടിന് പുറത്ത് ഏറ്റുമുട്ടിയ പൈലറ്റും എയർഹോസ്റ്റസും അറസ്റ്റിൽ ജയ്പുർ: ജയ്പുർ എയർപോർട്ടിന് പുറത്ത് ഏറ്റുമുട്ടിയ പൈലറ്റിനെയും എയർഹോസ്റ്റസിനെയും പൊലീസ് അറസ്റ്റ് െചയ്തു. പൈലറ്റ് ആദിത്യ കുമാർ, എയർഹോസ്റ്റസ് അർപിത എന്നിവരാണ് അറസ്റ്റിലായത്. പൊതുജനം നോക്കിനിൽക്കേയാണ് ഇരുവരും ഏറ്റുമുട്ടിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. പൈലറ്റിെൻറ മുഖത്തടിച്ച എയർഹോസ്റ്റസ് മൊബൈൽ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു. ഇതിനു പിന്നാലെ പൈലറ്റ് അസഭ്യവർഷം നടത്തുകയും ചെയ്തു. കണ്ടുനിന്നവർ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇവർക്കെതിരെ നടപടിയെടുത്തത്. എയർപോർട്ടിലെ സി.സി.ടി.വിയിലും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇരുവരെയും പിടിച്ചുമാറ്റാൻ സുരക്ഷ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ചീത്തവിളി തുടർന്നു. സുഹൃത്തുക്കളായ ഇരുവരും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് അടിപിടിയിലെത്തിയത്. അറസ്റ്റിലായ ഇരുവരെയും ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.