കോഴിക്കോട്: നഗരസഭ കുടുംബശ്രീ കോഴിക്കോട് സ്വപ്നനഗരിയിൽ നടത്തുന്ന സാംസ്കാരിക-വിപണന മഹാമേള െസപ്റ്റംബർ ഒമ്പതിന് അവസാനിക്കും. കുടുംബശ്രീ സംരംഭകമേള, മറ്റ് വിവിധ ഉൽപന്നങ്ങൾ, ബോധവത്കരണ പരിപാടികൾ, ഭക്ഷ്യമേള, കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയതാണ് മേള. തനിമയും പരിശുദ്ധിയും നിറഞ്ഞ കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും മേളയിലുണ്ട്. കുടുംബശ്രീ ഉൽപന്നങ്ങൾ ആദ്യമായി ഓൺലൈൻ മാർക്കറ്റിഗ് രംഗത്തേക്ക് കടക്കുന്നതിനാൽ ഇത്തരം ഉൽപന്നങ്ങളുടെ പ്രദർശനവും മേളയിലുണ്ട്. ഭക്ഷ്യമേളയിൽ ഇതുവരെ നാലുലക്ഷത്തിെൻറ വിറ്റുവരവുണ്ടായി. െസപ്റ്റംബർ ആറിന് കുക്കറി ഷോയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മൂന്നുമണിക്ക് റിപ്പോർട്ട് ചെയ്യണം. വൈകീട്ട് നാലിനാണ് വനിതകൾക്കായി നാടൻ വിഭവങ്ങൾ ചേർത്തുള്ള നാടൻ പാചകമത്സരം നടത്തുക. വിവരങ്ങൾക്ക് ഫോൺ: 7736469525, 9605602806.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.